സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അപകടം; അപകടത്തില്‍ ബ്രിട്ടീഷുകാരന്‍ മരണമടഞ്ഞു ; വിമാനം താഴേക്ക് പതിച്ചത് അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക്

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അപകടം; അപകടത്തില്‍ ബ്രിട്ടീഷുകാരന്‍ മരണമടഞ്ഞു ; വിമാനം താഴേക്ക് പതിച്ചത് അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക്
ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ പെട്ട സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തിന്റെ തീവ്രത എത്ര മാത്രമാണെന്ന് വെളിവാക്കുന്ന തരത്തിലുളള വീഡിയോകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അപകടത്തില്‍ ഒരു യാത്രക്കാരന്‍ മരിച്ചിരുന്നു.73കാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്. മരണം ഹൃദയാഘാതത്തെ തുടര്‍ന്നാകാമെന്ന് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ജനറല്‍ മാനേജര്‍ കിറ്റിപോങ് പറഞ്ഞു.

അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിരുന്നു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള ടഝ 321 യാത്രാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ വിമാനം ബാങ്കോക്കിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ യാത്രക്കാരുടെ സാധനങ്ങള്‍ നിലത്തു വീണുകിടക്കുന്നതായും ഓക്‌സിജന്‍ മാസ്‌ക്കുകളും മറ്റും പുറത്തേക്ക് തള്ളിയ നിലയിലും കാണാന്‍ സാധിക്കുന്നുണ്ട്.

അഞ്ച് മിനിട്ടിനുള്ളില്‍ വിമാനം 6000അടി താഴുകയായിരുന്നു. ഫ്‌ളൈറ്റ്‌റഡാര്‍ 24ന്റെ റിപ്പോര്‍ട്ട് പ്രകാരം വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ 37,000 അടി ഉയരത്തില്‍ നിന്ന് 31,000 അടിയിലേക്കാണ് താഴ്ന്നത്. സംഭവം നടന്നതിന് പിന്നാലെ ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തില്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. വിമാനം താഴ്ന്നതിനാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ സീലിങ്ങില്‍ ചെന്ന് ഇടിക്കുകയായിരുന്നവെന്ന് വിമാനത്തിലെ യാത്രികര്‍ പറഞ്ഞു.

Other News in this category



4malayalees Recommends