ഗോഷ്ഠി കാണിച്ചാല്‍ തിരിച്ചും ഗോഷ്ഠി കാണിക്കും'... അതാണ് ജീവിതം

ഗോഷ്ഠി കാണിച്ചാല്‍ തിരിച്ചും ഗോഷ്ഠി കാണിക്കും'... അതാണ് ജീവിതം
ഈ ലോകം ഒരു കണ്ണാടി പോലെയാണ്. കണ്ണാടിയില്‍ നോക്കി പുഞ്ചിരിച്ചാല്‍

പ്രതിബിംബവും നമ്മെ നോക്കി പുഞ്ചിരിക്കും. ഗോഷ്ഠി കാണിച്ചാല്‍ തിരിച്ചും

ഗോഷ്ഠി കാണിക്കും. നമ്മള്‍ ലോകത്തിനു നല്‍കുന്നതു മാത്രം ലോകത്ത് നിന്നും

നമുക്ക് തിരികെ ലഭിക്കുന്നു.

ഒരു കഥ പറയാം , ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ഒരു ഡോക്ടര്‍ സ്ഥലം

മാറിവന്നു... ആകര്‍ഷകമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം... തിരക്കോ ,

രോഗികളുടെ പെരുമാറ്റങ്ങളോ ഒന്നും അദ്ദേഹത്തിന്റെ ശാന്തതയ്ക്ക് ഇളക്കമുണ്ടാക്കിയില്ല...!

''ഈ തിരക്കിനിടയിലും താങ്കള്‍ക്കെങ്ങനെ ചിരിച്ചുകൊണ്ട് ജോലിചെയ്യാന്‍

കഴിയുന്നു....?'' ഒരാള്‍ അദ്ദേഹത്തോടു ചോദിച്ചു....?

നമ്മുടെ കര്‍മ്മങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും സന്തോഷവും സംതൃപ്തിയും ഉളവാക്കുന്ന

വിധത്തിലാവാന്‍ നമ്മള്‍ എപ്പോഴും മനസ്സു വക്കണം... ഡോക്ടര്‍ പറഞ്ഞു: ''ജീവിതം

എന്നെ പഠിപ്പിച്ച പാഠമാണിത്....

മുമ്പ് ഞാനൊരു സ്വകാര്യ ആസ്പത്രിയിലാണ് ജോലിചെയ്തിരുന്നത്... വീട്ടില്‍ നിന്നും

ബസ്സില്‍ വേണം ആസ്പത്രിയിലെത്താന്‍... ബസ് കാത്തു സ്റ്റോപ്പില്‍ നിന്നാല്‍ വണ്ടി

മറ്റെവിടെയെങ്കിലുമായിരിക്കും നിര്‍ത്തുക... ഓടിച്ചെല്ലുമ്പോഴേക്കും പലപ്പോഴും

ബസ് വിട്ടിരിക്കും... ഇനി കയറിയാലും സീറ്റു കിട്ടില്ല.... ടിക്കറ്റിനു പണംകൊടുത്താല്‍

പലപ്പോഴും ബാക്കി തരില്ല... ചോദിച്ചാല്‍ ദേഷ്യപ്പെടും... പലപ്പോഴും മനസ്സ്

നിയന്ത്രണംവിടും.... ഈ ദേഷ്യമെല്ലാം ഉള്ളിലൊതുക്കിയാണ് ആസ്പത്രിയിലേക്കു

ചെല്ലുക.... സഹപ്രവര്‍ത്തകരെ നോക്കി ഒന്നുചിരിക്കാനോ , ജോലിയില്‍ വേണ്ടത്ര

ശ്രദ്ധിക്കാനോ കഴിഞ്ഞിരുന്നില്ല....! ഇത് മുതിര്‍ന്ന ഡോക്ടറുടെ വഴക്കു

കേള്‍ക്കാന്‍ ഇടയാക്കും... വൈകീട്ട് വീട്ടില്‍ ചെന്നാല്‍ ഉള്ളിലുള്ള വിഷമവും

അമര്‍ഷവുമെല്ലാം അവിടെ തീര്‍ക്കും... ഇതുമൂലം കുടുംബത്തിലും സമൂഹത്തിലും

ഞാന്‍ ഒറ്റപ്പെട്ടു...

എന്നാല്‍ ഒരു ദിവസം ഞാന്‍ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ എന്നെക്കണ്ട് കണ്ടക്ടര്‍

ബെല്ലടിച്ചു വണ്ടി നിര്‍ത്തി.... ബസ്സില്‍ ഇരിക്കാന്‍ സീറ്റുണ്ടായിരുന്നില്ല.... കണ്ടക്ടര്‍

അയാളുടെ സീറ്റ് എനിക്ക് ഒഴിഞ്ഞുതന്നു... ആ പെരുമാറ്റം എനിക്കു പകര്‍ന്നു തന്ന

ആശ്വാസം എത്രയെന്നു പറയാനാവില്ല... ആസ്പത്രിയിലെത്തിയപ്പോള്‍ , എല്ലാവരും

എന്നെ നോക്കി പുഞ്ചിരിക്കുന്നതായി എനിക്കു തോന്നി... അന്നെനിക്ക് ജോലികള്‍

വളരെ സന്തോഷത്തോടെയും , ശ്രദ്ധയോടെയും ചെയ്യാന്‍ കഴിഞ്ഞു....!

മേലുദ്യോഗസ്ഥന്‍ എന്നെ പ്രത്യേകം പ്രശംസിച്ചു... വീട്ടില്‍ എത്തിയപ്പോള്‍ ,

കുട്ടികളോടും ഭാര്യയോടും സ്‌നേഹത്തോടെ പെരുമാറാന്‍ കഴിഞ്ഞു....! കണ്ടക്ടറുടെ

പെരുമാറ്റം എന്നിലും എന്റെ പെരുമാറ്റം മറ്റുള്ളവരിലും വരുത്തിയ മാറ്റത്തെക്കുറിച്ച്

ഞാന്‍ ബോധവാനായി....അന്നു മുതല്‍ എല്ലാവരോടും സ്‌നേഹത്തോടുകൂടി മാത്രമേ

പെരുമാറുകയുള്ളൂ എന്നു ഞാന്‍ പ്രതിജ്ഞ ചെയ്തു.....!''

നമ്മുടെ ഓരോ പുഞ്ചിരിക്കും , വാക്കിനും , പ്രവൃത്തിക്കും എത്രയോ പേരുടെ

ജീവിതത്തില്‍ പ്രകാശം പരത്താനുള്ള ശക്തിയുണ്ട് എന്ന് ഓര്‍ക്കുക.

നമുക്ക് എന്നും പരാതികള്‍ ആണ്. അയാള്‍ എന്നെ കണ്ടിട്ട് മിണ്ടിയില്ല... ചിരിച്ചില്ല...

വീട്ടില്‍ ഒരു പരിപാടി വച്ചിട്ട് വിളിച്ചില്ല... എന്നൊക്കെ... പക്ഷേ ഇത് നാം മറ്റുള്ളവരോടും

കാണിക്കുന്നുണ്ടൊ എന്ന് പലരും ചിന്തിക്കാറുമില്ല...

നമ്മള്‍ മറ്റുള്ളവരില്‍ നിന്ന് സ്‌നേഹവും ബഹുമാനവും പ്രതീക്ഷിക്കുന്നു... എന്നാല്‍

നമ്മില്‍ നിന്ന് മറ്റുള്ളവരും അതു പ്രതീക്ഷിക്കുണ്ടെന്ന കാര്യവും മറക്കരുത്.

അതിനാല്‍ നമ്മുടെ കര്‍മങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും സന്തോഷവും , സംതൃപ്തിയും

ഉളവാക്കുന്ന വിധത്തിലാവാന്‍ എപ്പോഴും ശ്രദ്ധിക്കുക. നന്ദി

മിന്റാ സോണി (കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റ് & ട്രെയിനര്‍ ).

മൊബൈല്‍ നമ്പര്‍ 9188446305.


Other News in this category



4malayalees Recommends