ഇരട്ടകളെ ഗര്‍ഭിണിയായിരിക്കേ യുവതി വീണ്ടും ഗര്‍ഭിണിയായി ; അപൂര്‍വ്വം

ഇരട്ടകളെ ഗര്‍ഭിണിയായിരിക്കേ യുവതി വീണ്ടും ഗര്‍ഭിണിയായി ; അപൂര്‍വ്വം
ഇരട്ട കുട്ടികളെ ഗര്‍ഭിണിയായിരിക്കേ വീണ്ടും ഗര്‍ഭിണിയായി യുവതി. സൂപ്പര്‍ഫീറ്റേഷന്‍ എന്ന അപൂര്‍വ പ്രതിഭാസമാണ് കാരണം. സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ആദ്യത്തെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും 10,11 ദിവസത്തെ വളര്‍ച്ചയെത്തിയപ്പോഴാണ് ഇവരുടെ ഉദരത്തില്‍ മറ്റൊരു ജീവന്‍ കൂടി തുടിച്ചത്. ടിക് ടോകില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഹൈപ്പര്‍ അണ്ഡോത്പാദനത്തെ തുടര്‍ന്നാണ് ഇങ്ങനെ ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പറയുന്നു. സ്വാഭാവിക ഗര്‍ഭധാരണമാണെന്നും ഫെര്‍ടിലിറ്റി ഡ്രഗുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.

നിലവില്‍ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നമില്ല. 17 ആഴ്ച വളര്‍ച്ചയുണ്ട്. മൂന്നു കുഞ്ഞുങ്ങളേയും ഒരുമിച്ച് പ്രസവിക്കാനാണ് തീരുമാനമെന്ന് ഇവര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends