ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാം ; കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും നല്ല സാധ്യത ; പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരാള്‍ ഇതു ചെയ്യരുതെന്ന് ഡോ സുള്‍ഫി നൂഹു

ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാം ; കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും നല്ല സാധ്യത ; പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരാള്‍ ഇതു ചെയ്യരുതെന്ന് ഡോ സുള്‍ഫി നൂഹു
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലടക്കം ഏറെ ഹിറ്റായ ചിത്രമായിരുന്നു വിരാട് കോഹ്ലി ഭാര്യയും നടിയുമായ അനുഷ്‌കയെ തല കുത്തനെപിടിച്ചു യോഗ ചെയ്യുന്നു എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ചില മുന്‍നിര പത്രങ്ങളടക്കം ഇത് വലിയ രീതിയില്‍ ഒന്നാം പേജിലടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തു, എന്നാല്‍ ഇത്തരത്തില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരാള്‍ ചെയ്യരുത് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡോ സുള്‍ഫി നൂഹു, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരളത്തിലെ വൈസ് പ്രസിഡന്റാണ് ഡോ.സുള്‍ഫി നൂഹ്.

പ്രിയപ്പെട്ട കോഹ്ലി

ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു!

സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു.

വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ , ഞാനും, ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്.

ഈ ഷോര്‍ട്ട് വളരെ ക്രൂരമായിപ്പോയി.

ഭാര്യയോട് മാത്രമല്ല കുട്ടിയോടും.

ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ലയെന്ന് ഉറപ്പ്.

ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിര്‍ത്തുന്ന അഭ്യാസം കാണിക്കുന്നവര്‍ ഒന്നോര്‍ക്കണം.

ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാം.

കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും നല്ല സാധ്യത.

എന്നാലും കോഹ്ലി ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു.

ഡോ സുല്‍ഫി നൂഹു.Other News in this category4malayalees Recommends