മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സണ്ണിയുടെ സഹായത്തോടെ കുട്ടിയുടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞു. ഇതുമായാണ് ശ്രീഗംഗാനഗര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയത്. ട്രെയിനില്‍ കയറിയ ഇരുവരും ചേര്‍ന്ന് കുറച്ച് സമയങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

റെയില്‍വേ ട്രാക്കിന് സമീപമുണ്ടായിരുന്ന കനാലില്‍ മൃതദേഹം ഉപേക്ഷിക്കാനാണ് പ്രതികള്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ട്രെയിനിന്റെ വേഗത മൂലം റെയില്‍വേ ട്രാക്കിന് സമീപത്ത് വീഴുകയായിരുന്നുവെന്നും എസ്പി ആനന്ദ് ശര്‍മ്മ അറിയിച്ചു. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കുട്ടിയെ തിരിച്ചറിഞ്ഞതും അമ്മയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതും. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് സുനിതയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് കുട്ടികളുടെ അമ്മയാണ് സുനിതയെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ മരിച്ച കുട്ടിയും മറ്റൊരു പെണ്‍കുട്ടിയുമാണ് സുനിതയ്ക്കും കാമുകനുമൊപ്പം താമസിച്ചിരുന്നത്. മറ്റ് മൂന്ന് കുട്ടികള്‍ ഇവരുടെ ഭര്‍ത്താവിനൊപ്പമാണ്.

Other News in this category



4malayalees Recommends