ഒഡീഷയില്‍ 50,000 രൂപയ്ക്ക് വാടക കൊലയാളിയെ ഏര്‍പ്പാടാക്കി മകളെ കൊന്ന കേസില്‍ 58 കാരിയായ അമ്മ അറസ്റ്റില്‍. മുപ്പത്തിയാറുകരിയായ മകള്‍ ശിബാനി നായിക്കിനെ കൊല്ലാന്‍ അമ്മ സുകുരി ഗിരിയാണ് വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയത്. പ്രമോദ് ജന എന്ന വാടകക്കൊലയാളിയും പൊലീസ് പിടിയിലായി.
മകള്‍ ശിബാനി നായിക്ക് അനധികൃത മദ്യ വ്യാപാരം നടത്തിയിരുന്നു, ഇതിനെതുടര്‍ന്നാണ് അമ്മയും മകളും തമ്മിലുള്ള ബന്ധം തകര്‍ന്നത്. മകളെ മദ്യക്കച്ചവടത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ സുകുരി പല തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനാലാണ് മകളെ കൊല്ലാന്‍ അമ്മ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് 50,000 രൂപയ്ക്ക് വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കി. 8,000 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. ജനുവരി 12നാണ് ശിബാനിയുടെ മൃതദേഹം നഗ്രാം ജില്ലയിലെ ഒരു പാലത്തിനടയില്‍നിന്ന് കണ്ടെത്തിയത്.