അച്ഛനും മകനും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി

അച്ഛനും മകനും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി
അമ്പത്തിയഞ്ചുകാരനും മകനും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി. യുപിയിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുകയുണ്ടായി.

യുവതി സിദ്ധൗലി പ്രദേശത്തെ അമ്മയുടെ വീട്ടില്‍ നിന്ന് മിശ്രിഖിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. യാത്രാമദ്ധ്യേ അമ്പത്തിയഞ്ചുകാരന്‍ തന്റെ കാളവണ്ടിയില്‍ യുവതിയ്ക്ക് ലിഫ്റ്റ് നല്‍കുകയുണ്ടായി. തുടര്‍ന്ന് അച്ഛനും മകനും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തുകയായിരുന്നു ഉണ്ടായത്.

സീതാപൂരിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയ്ക്ക് 30 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ അറിയിക്കുകയുണ്ടായി. അപകടനില തരണം ചെയ്തതായി അവര്‍ കൂട്ടിച്ചേര്‍ത്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയക്കുമെന്നും, സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും എസ് പി അറിയിച്ചു.




Other News in this category



4malayalees Recommends