അച്ഛനെ മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം മകള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു

അച്ഛനെ മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം മകള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു
അച്ഛനെ മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം മകള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. 56 വയസുള്ള ബിശ്വനാഥാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ 22കാരിയായ പിയാലിയെ അറസ്റ്റ് ചെയ്തിരിക്കുന്നു.

കൊല്‍ക്കത്ത ബാബുഘട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി തല്ലുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നത് സഹിക്കാന്‍ വയ്യാതെയാണ് അച്ഛനെ കൊന്നതെന്ന് മകള്‍ കുറ്റസമ്മതം നടത്തുകയുണ്ടായി. അമ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതിന് ശേഷമാണ് അച്ഛന്‍ ഉപദ്രവിക്കാന്‍ തുടങ്ങിയത്. ഒന്നരവര്‍ഷം മുന്‍പ് വിവാഹമോചനം നേടിയശേഷം അച്ഛന്റെ കൂടെയാണ് താമസം. വീട്ടിലെത്തിയത് മുതല്‍ അച്ഛന്‍ മാനസികവും ശാരീരികവുമായി ഉപദ്രവിക്കാന്‍ തുടങ്ങിയതായി മകള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നു.

ഞായറാഴ്ച സുഹൃത്തിനെ കാണാന്‍ പോകുന്നു എന്ന് മകള്‍ അച്ഛനോട് പറഞ്ഞു. അവിടെ മദ്യവും ഭക്ഷണവും ധാരാളം കിട്ടും. അച്ഛനെയും കൂടെ ക്ഷണിച്ചു. എന്നാല്‍ അതേസമയം ബന്ധുക്കളോട് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പോകുന്നു എന്നാണ് മകള്‍ പറഞ്ഞത്. പിയാലി അച്ഛനെ ഒരു റെസ്റ്റോറന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങി നല്‍കി. തുടര്‍ന്നാണ് ബാബുഘട്ടില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു.

ചന്ദ്പാല്‍ ഘട്ടില്‍ ഹൂഗ്ലി നദിയുടെ തീരത്ത് ഇരുന്ന് മദ്യപിക്കുന്ന കാര്യം മകളാണ് അച്ഛനോട് പറഞ്ഞത്. ഇതിന് ബിശ്വനാഥ് സമ്മതം മൂളുകയായിരുന്നു. മദ്യം ഒഴിച്ച് കൊടുത്ത് ബോധം കെടുത്തിയ ശേഷമാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നതെന്ന് മകള്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. എന്നാല്‍ അതേസമയം കൃത്യം ഒറ്റയ്ക്ക് നടത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ പൊലീസിന് സംശയം ഉണ്ട്. മറ്റാരെങ്കിലും മകളെ സഹായിച്ചുവോ എന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്.Other News in this category4malayalees Recommends