Kerala

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന് മോഹന്ലാലിന് നേര്ക്ക് തുപ്പേണ്ടെന്ന് രാഹുല് മാങ്കൂട്ടത്തില് എംഎല്എ. സിനിമയ്ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള് നടക്കുന്നതിനിടെയാണ് എമ്പുരാന് പിന്തുണയുമായി രാഹുല് മാങ്കൂട്ടത്തില് എത്തിയിരിക്കുന്നത്. മോഹന്ലാല് എന്ന ബ്രാന്ഡിന് കോട്ടം വരുത്താനുള്ള കെല്പ്പൊന്നും ബജ്രംഗികള്ക്ക് വാളയാര് അതിര്ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ലെന്നും രാഹുല് കുറിച്ചു. ബജ്രംഗിയെന്ന് പറഞ്ഞപ്പോള് തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് അഭിവാദ്യങ്ങള് നേരുന്നുവെന്നും രാഹുല് പരിഹസിച്ചു. രാഹുല് മാങ്കൂട്ടത്തിലിന്റെ കുറിപ്പ്: ഇന്നലെ തന്നെ എമ്പുരാന് കണ്ടിരുന്നു. കെജിഎഫും പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള് മലയാളി കൊട്ടും കുരവയുമായി ആര്ത്തു വിളിച്ചപ്പോഴും

കുഴല്പ്പണ കേസില് ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് കൊച്ചി ഇഡി ആസ്ഥാനത്തേക്ക് സിപിഎം ഇന്ന് പ്രതിഷേധ മാര്ച്ച് സംഘടിപ്പിക്കും. കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ ഇപ്പോഴത്തെ കുറ്റപത്രം. ബിജെപിയുടെ വാലായി മാറിയ ഇഡി രാഷ്ട്രീയപ്രേരിത ഇടപെടലാണ് കൊടകര കുഴല്പ്പണ കേസില് നടത്തിയിരിക്കുന്നത്. ബിജെപിക്കായി ചാര്ജ് ഷീറ്റ്

സിപിഎം നേതാവ് പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. ഖേദപ്രകടനം പി കെ ശ്രീമതിയുമായുള്ള ഒത്തുതീര്പ്പ് ചര്ച്ചയുടെ ഭാഗമായിരുന്നു. ചര്ച്ചയില് ശ്രീമതി കരഞ്ഞപ്പോഴാണ് ഖേദപ്രകടനത്തിന് തയ്യാറായതെതെന്ന് ഗോപാലകൃഷ്ണന് പറയുന്നു. സ്ത്രീയുടെ കണ്ണീരിന് രാഷ്ട്രീയത്തെക്കാള് വില ഉള്ളത് കൊണ്ടായിരുന്നു ഖേദ പ്രകടനമെന്നും ഗോപാലകൃഷ്ണന്

മോഹന്ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തില് പുറത്തിറങ്ങിയ എമ്പുരാന് സിനിമയുടെ റിലീസിന് പിന്നാലെ ചിത്രത്തിന്റെ രാഷ്ട്രീയം വലിയ രീതിയില് ചര്ച്ചയാകുന്നുണ്ട്. സംഘപരിവാര് രാഷ്ട്രീയത്തെ ചിത്രം വലിയ രീതിയില് വിമര്ശിക്കുന്നുണ്ടെന്നാണ് ആദ്യ ദിനം സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം. ഇതിന് പിന്നാലെ സംഭവത്തില് പ്രതികരണവുമായി മുതിര്ന്ന ബിജെപി നേതാവ് എംടി രമേശ്

കോട്ടയം സര്ക്കാര് നഴ്സിംഗ് കോളേജില് നടന്ന റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂര് കോടതിയില് കുറ്റപത്രം നല്കും. പ്രതികള് അറസ്റ്റിലായി നാല്പ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നല്കുന്നത്. ജൂനിയര് വിദ്യാര്ത്ഥികളായ ആറ് പേരെ അഞ്ച് പ്രതികള് ചേര്ന്ന് തുടര്ച്ചയായി ഉപദ്രവിച്ചു. നവംബര് മുതല് നാല് മാസമാണ് ജൂനിയര്

എറണാകുളം പെരുമ്പാവൂരില് ഭര്ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. ഭര്ത്താവിന്റെ സ്വകാര്യഭാഗത്ത് അടക്കം പൊള്ളലേറ്റു. സാരമായി പൊളളലേറ്റ ഭര്ത്താവ് ഗുരുതരാവസ്ഥയില് ചികിത്സയിലാണ്. മാര്ച്ച് 19-നാണ് ആക്രമണത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. ഭര്ത്താവിന്റെ മുന്കാമുകിയുമൊത്തുള്ള ചിത്രം ഫോണില് കണ്ടതോടെ ഭാര്യ പ്രകോപിതയാകുകയായിരുന്നു. തുടര്ന്ന് മാര്ച്ച് 19-ന്

കരുനാഗപ്പള്ളിയില് യുവാവിനെ വീട്ടില് കയറി കൊലപ്പെടുത്തിയ സംഭവത്തില് എഫ്ഐആറിലെ വിവരങ്ങള് പുറത്ത്. കൊലയാളി സംഘത്തില് നാല് പേര് ഉണ്ടായിരുന്നുവെന്നും കൊലയ്ക്ക് കാരണം മുന് വൈരാഗ്യമെന്നും എഫ്ഐആറില് പറയുന്നു. മണ്വെട്ടി ഉപയോഗിച്ച് സന്തോഷിന്റെ മുറിയുടെ വാതില് തകര്ത്തു. വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇടത് തോളിനും ഇടത് കാലിനും ഗുരുതര

എസ്എസ്എല്സി പരീക്ഷയെഴുതാന് വിദ്യാര്ത്ഥി സ്കൂളിലെത്തിയത് മദ്യലഹരിയിലെന്ന് റിപ്പോര്ട്ട്. കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് സംഭവം. പരീക്ഷ ഹാളില് ഇരുന്ന കുട്ടിയെ കണ്ടപ്പോള് ഡ്യൂട്ടിക്കെത്തിയ അധ്യാപകന് സംശയം തോന്നുകയായിരുന്നു. തുടര്ന്ന് അധ്യാപകര് കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള് മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തി. ക്ലാസിന് പുറത്തിറക്കിയ

സംഗീത സംവിധായകന് ഷാന് റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കൊച്ചി പൊലീസ് കേസ് എടുത്തത് വലിയ വാര്ത്തയായിരുന്നു. കൊച്ചിയില് ജനുവരിയില് നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ നല്കിയ പരാതിയിലാണ് കേസ്. മുന്കൂര് ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാന് റഹ്മാനോട് അന്വേഷണ സംഘത്തിന് മുന്നില് ഹാജരാകാന് കോടതി നിര്ദേശിച്ചെങ്കിലും ഇതുവരെ