Kerala

സ്വകാര്യ സ്ക്കൂള് ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. സ്ക്കൂളിന് സമീപം ശ്രീകുമാറിന്റെ ഓട്ടോറിക്ഷയിലിരുന്ന് തന്നെയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കരിയമ്പം ചെമ്പക സ്ക്കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. ജോലി നഷ്ടപ്പെട്ടതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ആറുമാസം മുമ്പ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. എന്നാല്‍ പിരിച്ചുവിട്ടവരെ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ അറിയിച്ചിരുന്നുവെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

പാലായില്‍ യു.ഡി.എഫിന് വേണ്ടി മത്സരിക്കാന്‍ തയാറെന്ന് ജനപക്ഷം നേതാവും എം.എല്‍.എയുമായ പി.സി ജോര്‍ജ്. മാണി സി. കാപ്പന് ഐക്യജനാധിപത്യ മുന്നണിയില്‍ എത്തുന്നില്ലെങ്കില്‍ പാലായില്‍ മല്‍സരിക്കാമെന്നാണ് ജോര്‍ജ് പറഞ്ഞത്. എന്നാല്‍ യു.ഡി.എഫിന്റെ ഭാഗമാകണമെങ്കില്‍ മാന്യമായ പരിഗണന ലഭിക്കണമെന്നും പൂഞ്ഞാര്‍ കൂടാതെ കാഞ്ഞിരപ്പള്ളിയോ പാലായോ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലേക്ക്

മലപ്പുറത്ത് നടന്ന ഇസ്ലാംയുക്തി വാദി സംവാദത്തിന് പിന്നാലെ ഇസ്ലാം പക്ഷത്ത് നിന്ന് വാദം നടത്തിയ എംഎം അക്ബറിനെതിരെ പരിഹാസവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. എംഎം അക്ബര്‍ സംവാദത്തില്‍ നടത്തിയ പരാമര്‍ശങ്ങളെ ട്രോളിയാണ് ജസ്ലയുടെ പരിഹാസം. പ്രപഞ്ച സത്യങ്ങള്‍ മനസ്സിലാക്കി തന്ന അക്ബറിന് സ്തുതിയെന്നും ഇനിയും നോക്കി നില്‍ക്കുന്നതിലര്‍ത്ഥമില്ല, താന്‍ സത്യമാര്‍ഗം

തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ച കേസില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കുട്ടിയുടെ അച്ഛന് . മകനെ ഉപയോഗിച്ച് കളളക്കേസ് നല്‍കിയിട്ടില്ല. പോക്സോ കേസ് മറച്ച് വെച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്കെതിരെ കേസെടുക്കുമായിരുന്നു. ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടു. പൊലീസില്‍ വിവരം അറിയിച്ചത് ഇതേതുടര്‍ന്നാണ്. മകന്റെ

വയോധികയെ തിരുവല്ലത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മരിച്ച ചാന് ബീവിയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ കാണാതായതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. സംഭവത്തില്‍ ഫോര്‍ട്ട് എസിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് തിരുവല്ലം വണ്ടിത്തടത്തുള്ള വീടിനകത്ത് മരിച്ചനിലയില്‍ ചാന് ബീവിയെ കണ്ടെത്തിയത്.

നാല് മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം. ന്യൂസിലാന്‍ഡ് മന്ത്രി പ്രിയങ്കാ രാധാകൃഷ്ണന്, സിദ്ദിഖ് അഹമ്മദ്, ഡോ. മോഹന്‍ തോമസ് പകലോമറ്റം, ബാബുരാജന് കല്ലുപറമ്പില്‍ ഗോപാലന് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. ആകെ 30 പേര്‍ക്കാണ് ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങള്‍. പ്രവാസി ഭാരതീയ ദിനത്തോട് അനുബന്ധിച്ച് സ്വന്തം മേഖലകളില്‍ അനന്യമായ

തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പോക്സോ ചുമത്തി അമ്മയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിയമ നടപടിക്ക് ഒരുങ്ങി അറസ്റ്റിലായ യുവതിയുടെ കുടുംബം. ഇന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയേക്കും എന്നാണ് സൂചന. മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മകള്‍ക്കെതിരെയുള്ള കേസ് കെട്ടിചമച്ചതാണെന്നും

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. യുഡിഎഫ് കളമശേരിയിലോ തൃക്കാക്കരയിലോ സീറ്റു നല്കിയാല് മത്സരിക്കും. പുനലൂരില്‍ മത്സരിക്കാന്‍ മുന്നണി ആവശ്യപ്പെടുന്നുണ്ടെങ്കിലും തനിക്ക് താത്പര്യം ഇല്ലെന്ന് കെമാല്‍ പാഷ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് കെമാല്‍ പാഷ. ബിജെപിയോടും, എല്‍ഡിഎഫി നോടും സഹകരിക്കാന്‍ തനിക്ക്

അഴീക്കോട് എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം ഷാജിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്‍ജിയോപ്ളാസ്റ്റി നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായി. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ

തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി നേതൃത്വത്തില്‍ അഴിച്ചു പണിയ്ക്ക് സാധ്യത ; മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കും
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി നേതൃത്വത്തില്‍ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാന അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കും. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്നാണ് സൂചന. ഹൈക്കമാന്‍ഡും കേരളാ നേതാക്കളും തമ്മില്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍

വിചാരണ നീട്ടിവയ്ക്കണമെന്ന് ബിനോയ് കോടിയേരി ; വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ട്
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ ബിനോയ് കോടിയേരി പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലാത്ത കേസില്‍ പരാതിക്കാരിയായ യുവതിയുമായി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തുകയാണ്

നടിയെ ആക്രമിച്ച കേസ് ; നടന് ദിലീപിനെതിരായ കുറ്റാരോപണങ്ങളില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്താന്‍ കോടതി അനുവാദം നല്കി
ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടന് ദിലീപിനെതിരായ കുറ്റാരോപണങ്ങളില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്താന്‍ കോടതി അനുവാദം നല്കി. ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്ന കുറ്റപത്രത്തില്‍ കാതലായ മാറ്റം വരുത്തുന്നതിനെ

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ഇരിങ്ങാലക്കുടയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജേക്കബ് തോമസ് മത്സരിക്കും
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മത്സരിക്കും. ഇരിങ്ങാലക്കുടയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കും. കഴിഞ്ഞവര്‍ഷം ഇരിങ്ങാലക്കുടയില്‍ പോയിരുന്നു. അതിന്റെ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. തന്റെ അഴിമതി വിരുദ്ധ നിലപാട് എല്‍ഡിഎഫിനും യുഡിഎഫിനും ഇഷ്ടമല്ല.

മകളെ കാണാനെത്തിയ അമ്മ കണ്ടതു രക്തത്തില്‍ കുളിച്ച മകളുടെ മൃതദേഹം ; ഒന്നര മാസം മുമ്പ് വിവാഹിതയായ ആതിരയുടെ മരണത്തില്‍ അന്വേഷണം തുടങ്ങി പോലീസ്
മകളെ കാണാനെത്തിയ അമ്മ കണ്ടതു രക്തത്തില്‍ കുളിച്ച മകളുടെ മൃതദേഹം. തിരുവനന്തപുരം കല്ലമ്പലത്ത് കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തിയ ആതിരയുടെ അമ്മയാണു വെള്ളിയാഴ്ച രാവിലെ മകളെ കാണാന്‍ കല്ലമ്പലത്തെ ഭര്‍തൃവീട്ടിലെത്തിയത്. വെന്നിയോട് താമസിക്കുന്ന ഇവര്‍ വെള്ളിയാഴ്ച രാവിലെ പത്തോടെയാണ്

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ വര്‍ദ്ധിക്കും; കുടിശ്ശിക മൂന്ന് ഗഡുക്കളായി നല്‍കും
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് ജനുവരി അവസാനം ലഭിക്കുമെന്നും കമ്മീഷന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ മാസം മുതല്‍ ശമ്പളവും പെന്‍ഷനും പരിഷ്കരിച്ചു കൊണ്ട് ഉത്തരവ് ഇറക്കുമെന്നും മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.