Kerala

കേരളത്തില്‍ വികസന മുരടിപ്പ്,കേരളം മാറണമെന്നതാണ് ബിജെപിയുടെ ദൗത്യം. അവസരങ്ങളില്ലെങ്കില്‍ യുവാക്കള്‍ നില്‍ക്കില്ല ; ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം സര്‍ക്കാരിനെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍
പാര്‍ട്ടി ഏല്‍പ്പിച്ച പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവും നല്‍കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവര്‍ത്തകരുടെ പേരില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പുതിയ ഉത്തരവാദിത്തം ഏല്‍പ്പിച്ച പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും നന്ദിയുണ്ട്. പാര്‍ട്ടിയുടെ എല്ലാ മുന്‍ അധ്യക്ഷന്മാര്‍ക്കും നന്ദിയുണ്ട്. പാര്‍ട്ടിക്കുവേണ്ടി ബലിദാനികളായവരോട് കടപ്പെട്ടിരിക്കുന്നു. ബലിദാനികളുടെ ത്യാഗമോര്‍ത്ത് മുന്നോട്ട് പോകും. കേരളത്തിലെ ബിജെപിയുടെ കരുത്ത് മനസിലായത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ്. ബിജെപി

More »

ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജുഡീഷ്യല്‍ സമിതിക്ക് അന്വേഷണാധികാരമില്ലെന്നും ഹര്‍ജിയില്‍

More »

ഷിബില കൊലപാതക കേസ്; പ്രതിയെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്, യാസിറിനെ കസ്റ്റഡിയില്‍ വിട്ടു
ഭാര്യ ഷിബിലയെ ഈങ്ങാപ്പുഴ കക്കാട്ടെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവ് യാസിറിനെ താമരശ്ശേരി കോടതി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുമാണ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. 27ന് രാവിലേ 11മണിവരെയാണ് കസ്റ്റഡിയില്‍ അനുവദിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാസര്‍ ഭാര്യ ഷിബിലയെ ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച

More »

സൂരജ് വധക്കേസ്; 'ശിക്ഷിക്കപ്പെട്ടവര്‍ കുറ്റവാളികളാണെന്ന് ഞങ്ങള്‍ കാണുന്നില്ല, അപ്പീല്‍ പോകും'; എംവി ജയരാജന്‍
മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കായി അപ്പീല്‍ പോകുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ശിക്ഷിക്കപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെന്ന് തങ്ങള്‍ കാണുന്നില്ലെന്നും ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവരെ രക്ഷിക്കാനായി ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും എം വി ജയരാജന്‍ പറഞ്ഞു. പ്രതികളുടെ നിരപരാധിത്വം കോടതിക്ക് മുന്നില്‍

More »

മുഴപ്പിലങ്ങാട് സൂരജ് കൊലക്കേസ്; 8 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, പതിനൊന്നാം പ്രതിക്ക് 3 വര്‍ഷം തടവ്
മുഴപ്പിലങ്ങാട് സൂരജ് കൊലക്കേസില്‍ പ്രതികളുടെ ശിക്ഷ വിധിച്ചു. 8 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഏഴ് മുതല്‍ ഒന്‍പത് വരെയുള്ളവര്‍ക്കും 2 മുതല്‍ 6 വരെ ഉള്ളവര്‍ക്കുമാണ് ജീവപര്യന്തം തടവ് വിധിച്ചത്. പതിനൊന്നാം പ്രതി പ്രദീപിന് 3 വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ടി.കെ രജീഷ്, പി. എം മനോരാജ്, പ്രഭാകരന്‍, കെ.വി

More »

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയിലാണ് രാജീവ്

More »

തൊടുപുഴയിലെ കൊലപാതകം ; മൂന്നു ദിവസത്തെ ആസൂത്രണം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തൊടുപുഴയില്‍ ബിജു ജോസഫ് കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പണം ഇടപാടിനെ ചൊല്ലി  കേസിലെ പ്രതി ജോമിന് ബിജുവിനോട് വിരോധമുണ്ടായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ചെറുപുഴയിലെ  സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജോമിന് ഒരു ലക്ഷം രൂപയോളം ബിജു നല്‍കാന്‍ ഉണ്ടായിരുന്നു. ഇത് ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ മൂന്ന്

More »

വീട്ടുകാരറിയാതെ താക്കോലെടുത്ത് വാഹനമോടിച്ചു ; 14കാരന്‍ ഓടിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞ സംഭവം; അമ്മക്കെതിരെ പൊലീസ് കേസ്
കണ്ണൂര്‍ മട്ടന്നൂരില്‍ പതിനാലുകാരന്‍ ഓടിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞ സംഭവത്തില്‍ വാഹന ഉടമക്കെതിരെ കേസെടുത്ത് പൊലീസ്. വാഹനം ഓടിച്ച കുട്ടിയുടെ അമ്മയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ പേരിലാണ് വാഹനത്തിന്റെ ലൈസന്‍സ്. വീട്ടുകാര്‍ അറിയാതെ, സ്‌പെയര്‍ താക്കോല്‍ കൈക്കലാക്കിയാണ് കുട്ടികള്‍ കാര്‍ എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ബ്രേക്കിന് പകരം ആക്സിലേറ്റര്‍

More »

അമ്മയും അനിയനും തെണ്ടുന്നത് കാണാന്‍ വയ്യെന്ന് പിതാവിനോട് അഫാന്‍ ; കൂട്ടക്കൊലയ്ക്ക് പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യത
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്. ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തില്‍ നില്‍ക്കുമ്പോഴും അഫാന്‍ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി.  കൊല നടന്ന ദിവസം 50,000 കടം തിരികെ

More »

വിദ്വേഷത്തിന്റെ വെറുപ്പ് മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ...: രാഹുല്‍ മാങ്കൂട്ടത്തില്‍

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സിനിമയ്ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് എമ്പുരാന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയിരിക്കുന്നത്.

കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് കുറ്റപത്രം; കൊച്ചി ഇഡി ആസ്ഥാനത്തേക്ക് ഇന്ന് സിപിഎമ്മിന്റെ മാര്‍ച്ച്

കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് കൊച്ചി ഇഡി ആസ്ഥാനത്തേക്ക് സിപിഎം ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ ഇപ്പോഴത്തെ കുറ്റപത്രം. ബിജെപിയുടെ വാലായി മാറിയ ഇഡി

ചര്‍ച്ചയില്‍ ശ്രീമതി കരഞ്ഞപ്പോഴാണ് ഖേദപ്രകടനത്തിന് തയ്യാറായത് , പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം തന്റെ ഔദാര്യം ; ബി ഗോപാലകൃഷ്ണന്‍

സിപിഎം നേതാവ് പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഖേദപ്രകടനം പി കെ ശ്രീമതിയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ഭാഗമായിരുന്നു. ചര്‍ച്ചയില്‍ ശ്രീമതി കരഞ്ഞപ്പോഴാണ് ഖേദപ്രകടനത്തിന് തയ്യാറായതെതെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. സ്ത്രീയുടെ

എമ്പുരാനെ സിനിമയായി കാണണം; സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത് സിനിമയെ ആശ്രയിച്ചല്ലെന്ന് എംടി രമേശ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എമ്പുരാന്‍ സിനിമയുടെ റിലീസിന് പിന്നാലെ ചിത്രത്തിന്റെ രാഷ്ട്രീയം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയത്തെ ചിത്രം വലിയ രീതിയില്‍ വിമര്‍ശിക്കുന്നുണ്ടെന്നാണ് ആദ്യ ദിനം സിനിമ കണ്ടിറങ്ങിയവരുടെ

കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ്; ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചു, നടന്നത് കൊടും ക്രൂരതയെന്ന് കുറ്റപത്രം

കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ നടന്ന റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കും. പ്രതികള്‍ അറസ്റ്റിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. ജൂനിയര്‍ വിദ്യാര്‍ത്ഥികളായ ആറ് പേരെ അഞ്ച്

മുന്‍ കാമുകിയുമൊത്തുള്ള ചിത്രം ഫോണില്‍ കണ്ടു; ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച് ഭാര്യ

എറണാകുളം പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് അടക്കം പൊള്ളലേറ്റു. സാരമായി പൊളളലേറ്റ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മാര്‍ച്ച് 19-നാണ് ആക്രമണത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. ഭര്‍ത്താവിന്റെ