Kerala
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്നു പറഞ്ഞു നടത്തിയതു കോടികളുടെ തട്ടിപ്പും ചട്ടലംഘനവുമെന്നു കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) ഒന്നരക്കോടി യുഎസ് ഡോളര്‍ (അന്നത്തെ മൂല്യം 126 കോടി രൂപ) നല്‍കിയെന്ന് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെടുമ്പോള്‍, പണം അയച്ചതിന്റെയോ ടീം കൈപ്പറ്റിയതിന്റെയോ ഒരു രേഖയുമില്ല. എഎഫ്എയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കരാര്‍ ഒപ്പുവച്ചതിന്റെയോ സ്‌പോണ്‍സറും സര്‍ക്കാരും തമ്മില്‍ കരാറുള്ളതിന്റെയോ പോലും രേഖകള്‍ ഇല്ല. വിദേശനാണ്യ വിനിമയചട്ട ലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയില്‍
ഇന്‍സ്റ്റഗ്രാം വഴി പ്രണയം നടിച്ച് ഒരേ ക്ലാസില്‍ പഠിക്കുന്ന 14 വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി കെ വി അനുരാജിനെയാണ് (23) പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്റ്റേഷനിലെ രണ്ടു പോക്‌സോ കേസുകളിലും ഇയാള്‍
ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. തരൂരിന്റെ മോദി സ്തുതിക്ക് പിന്നാലെയാണ് വിമര്‍ശനം. തിരുവനന്തപുരത്ത് കാലുകുത്തുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ചൂട് അറിയും എന്നാണ് യൂത്ത് കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അമ്പലമുക്കിന്റെ അതിരൂക്ഷ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രഞ്ജിത്ത് വിമര്‍ശനം
പിറവം പിറമാടം പള്ളിയില്‍ വൈദികര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വൈദികരടക്കം 22 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് രാമമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്. തടഞ്ഞുവെയ്ക്കല്‍, അസഭ്യം പറയല്‍, പരിക്കേല്‍പ്പിക്കലടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. യാക്കോബായ സഭാ വികാരി ഫാ. ലാല്‍മോന്‍ പട്ടരുമഠം
അര്ജുന് ആയങ്കിക്കെതിരെ പിടിമുറുക്കാന്‍ പൊലീസ്. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനാണ് നീക്കം. കേസിന്റെ ഗൗരവ സ്വഭാവം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നിലവില്‍ അര്‍ജുന് എതിരെ ചുമത്തിയിരിക്കുന്നത് ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളാണ്. ഇതിനൊപ്പം ജാമ്യമില്ലാ വകുപ്പുകളും ചുമത്തും. സംഘടിത
തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി സിപിഐഎം നേതാവ് പി ജയരാജന്‍. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ പി ജയരാജന്‍ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന എഐ നിര്‍മിത ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടന്നത്. എന്നാല്‍ ആര്‍എസ്എസ് ആക്രമണത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട ഇടതു കയ്യിലെ പെരുവിരല്‍
അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് നീക്കം. 23 കേസുകളില്‍ പ്രതിയായ അര്‍ജുന്‍ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കും. അര്‍ജുനെതിരെ രണ്ട് വധ ശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിക്കല്‍ കേസും , തട്ടി കൊണ്ട് പോകല്‍ കേസും, അടക്കം ഗുരുതര വകുപ്പുകള്‍ ചേര്‍ത്തുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2014 മുതല്‍ അര്ജുന്
അര്ജുന് ആയങ്കിയുടെ അറസ്റ്റില്‍ പ്രതികരണവുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍. കുറ്റത്തിന് അനുസരിച്ച് ശിക്ഷ നല്‍കുമെന്നും അത്രപെട്ടെന്ന് പുറത്തിറങ്ങാന്‍ കഴിയുമോ എന്നറിയില്ലെന്നുമായിരുന്നു എഡിജിപി വിജയന്റെ പ്രതികരണം. പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നത് പോലെ'യെന്ന് പറഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്. മൂന്‍ക്കൂര്‍ ജാമ്യം നിഷേധിച്ചത് മുതല്‍
അര്ജുന് ആയങ്കി താളിക്കാവില്‍ തന്നെ ആയങ്കിയുണ്ടെന്ന് ഇന്നലെയാണ് പൊലീസ് സ്ഥിരീകരിച്ചത്. ഓട്ടോറിക്ഷയില്‍ കയറി പോയെന്ന് റൂറല്‍ എസ്പിക്ക് വിവരം ലഭിച്ചു. ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി തുടര്‍ന്ന് യാത്ര ചെയ്ത നെക്സോണ്‍ കാറിന്റെ ഡ്രൈവറെ ആയങ്കി വിളിച്ചു. ചുടല എന്ന സ്ഥലത്ത് ഓട്ടോയില്‍ ചെന്നിറങ്ങി. അവിടെ നിന്ന് നെക്സോണ്‍ കാറില്‍ പോയി. പയ്യന്നൂരില്‍ നിന്ന് നെക്സോണ്‍ കാറിന്റെ








