Kerala

കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. കൊലയാളി സംഘത്തില്‍ നാല് പേര് ഉണ്ടായിരുന്നുവെന്നും കൊലയ്ക്ക് കാരണം മുന്‍ വൈരാഗ്യമെന്നും എഫ്ഐആറില്‍ പറയുന്നു. മണ്‍വെട്ടി ഉപയോഗിച്ച് സന്തോഷിന്റെ മുറിയുടെ വാതില്‍ തകര്‍ത്തു. വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇടത് തോളിനും ഇടത് കാലിനും ഗുരുതര പരിക്കേറ്റെന്നും എഫ്ഐആറില്‍ പറയുന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വധശ്രമക്കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന് പുലര്‍ച്ചെ രണ്ടേ കാലോടെയാണ് സംഭവമുണ്ടായത്. വീട്ടില്‍ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. 2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. മുഖംമൂടി ധരിച്ചാണ് അക്രമി സംഘം എത്തിയതെന്ന് സന്തോഷിന്റെ അമ്മ ഓമന

എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി സ്കൂളിലെത്തിയത് മദ്യലഹരിയിലെന്ന് റിപ്പോര്‍ട്ട്. കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് സംഭവം. പരീക്ഷ ഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിക്കെത്തിയ അധ്യാപകന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തി. ക്ലാസിന് പുറത്തിറക്കിയ

സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കൊച്ചി പൊലീസ് കേസ് എടുത്തത് വലിയ വാര്‍ത്തയായിരുന്നു. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ നല്കിയ പരാതിയിലാണ് കേസ്. മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാന്‍ റഹ്മാനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഇതുവരെ

പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നല്കിയ ഇഫ്താര്‍ വിരുന്നില്‍ അതിഥിയായി പങ്കെടുത്തപ്പോള്‍ മുഖ്യമന്ത്രി തന്റെ മുഖത്ത് നോക്കിയില്ലെന്ന ബിഗ് ബോസ് താരം അഖില്‍ മാരാരിന്റെ പ്രതികരണത്തില്‍ പൊങ്കാല. കഴിഞ്ഞ ദിവസം അദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റിന് പിന്നാലെയാണ് അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ ചേരിതിരിഞ്ഞത്. പ്രതിപക്ഷ നേതാവ് ഇഫ്താര്‍ വിരുന്നില്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍

ബാലയുടെ മുന്‍ഭാര്യ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും തന്നെ ചതിച്ചുവെന്ന് നടന്റെ മുന്‍പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. താന്‍ മാനസികമായി തകര്‍ന്നിരുന്ന സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്ന് പറഞ്ഞ് അവര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് നേരത്തെ എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. യൂട്യൂബ് വീഡിയോക്ക് താഴെ എത്തി കമന്റുകളോടാണ് എലിസബത്ത് ഇപ്പോള്‍

പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വര്‍ഷങ്ങളായി ലഹരിക്കടിമയാണെന്ന് എക്സൈസ്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ അശ്വതിയും, മകന് ഷോണ്‍ സണ്ണിയും ഒപ്പം അശ്വതിയുടെ സുഹൃത്തുക്കളും കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. അശ്വതിയും, സുഹൃത്ത് മൃദുലുമാണ് ലഹരിക്കടത്തിലെ പ്രധാനകണ്ണികള്‍ എന്ന് എക്സൈസ് കണ്ടെത്തി. കൊച്ചിയിലെ സ്പാ മസ്സാജ് പാര്‍ലറിലെ ജീവനക്കാരിയാണ്

നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടെന്ന് വെളിപ്പെടുത്തി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്. വേദന തോന്നിയെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും ശാരദാ മുരളീധരന് ചോദിച്ചു. ഫേസ്ബുക്കിലാണ് വൈകാരികമായി ശാരദാ മുരളീധരന് തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 'നാലുവയസ്സുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, ഗര്‍ഭപാത്രത്തിലേക്ക്

കോഴിക്കോട് ബാലുശ്ശേരി പാനായിയില്‍ മകന് അച്ഛനെ കുത്തിക്കൊന്നു. ചനോറ അശോകന് (70) ആണ് മരിച്ചത്. പ്രതിയായ മകന് സുബീഷിനെ കാണാനില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വൈകിട്ട് വീട്ടില്‍ ലൈറ്റ് കാണാഞ്ഞതിനെ തുടര്‍ന്ന് അയല്‍വാസി വന്നുനോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എട്ട് വര്‍ഷം മുമ്പ്

തലസ്ഥാനത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്.വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം .ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി നല്കി മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവന് സന്തോഷ് ശിവദാസന്‍ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ ഇന്നലെയാണ് മരിച്ച നിലയില്‍