Kerala
റീല്‍സ് ചിത്രീകരണം ഇന്ന് പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഒറ്റ റീല്‍സില്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വന്നവരും വെട്ടിലായവരും നിരവധിയുണ്ട്. ഇത്തരത്തില്‍ ഒരു റീല്‍സെടുത്ത് പൊറുതിമുട്ടിയിരിക്കുകയാണ് ആലുവ സ്വദേശിയായ അബ്ദുള്‍ ലത്തീഫ്. 'കീശയില്‍ പിന്‍ ചെയ്തുവെച്ച ക്യൂ ആര്‍ കോഡ് വഴി വിവാഹ വീടിന്റെ മുറ്റത്ത് നിന്ന് പണം വാങ്ങുന്ന ഗൃഹനാഥന്‍' എന്ന പേരില്‍ കഴിഞ്ഞ ദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ് അബ്ദുള്‍ ലത്തീഫ്. റീല്‍ ചിത്രീകരണത്തിന് വേണ്ടി ചെയ്ത കാര്യം വിവാഹത്തിനെത്തിയ മറ്റൊരാളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഗതി വഷളായത്. അബ്ദുള്‍ ലത്തീഫിന്റെ ജേഷ്ഠന്റെ മകന്റെ വിവാഹ ദിവസമായിരുന്നു സംഭവം. റീല്‍സ് ചെയ്യുന്നതിന്റെ ഭാഗമായാണ് ക്യൂ ആര്‍ കോഡ്
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് കേരളം മരവിപ്പിച്ചതായി അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. രേഖാമൂലം കേരളത്തിന്റെ അറിയിപ്പ് കിട്ടിയാല്‍ നിലപാട് അറിയിക്കും. വ്യവസ്ഥകളില്‍ ഇളവ് ഒരു സംസ്ഥാനത്തിന് മാത്രമായി നല്‍കണോ എന്നത് പരിശോധിക്കണം. തല്‍ക്കാലം പദ്ധതി നടപ്പാക്കുന്ന നടപടികളുമായി മുന്നോട്ടുപോകും. അതിന് എന്തെങ്കിലും തടസ്സം നിലവിലില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ
കൊല്ലത്ത് ആഭിചാരക്രിയയ്ക്ക് കൂട്ടു നില്‍ക്കാത്തത്തിന് ഭാര്യയ്ക്ക് ക്രൂരപീഡനം. ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ചു പൊള്ളിച്ച് ഭര്‍ത്താവ്. കൊല്ലം ആയൂര്‍ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റജുല (35) യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. ഭര്‍ത്താവ് സജീറിനെതിരെ റെജിലിയുടെ വീട്ടുകാര്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെ 9 മണിക്കാണ് സംഭവം. ഉസ്താദ് പറഞ്ഞത് കുടോത്രമാണെന്ന്
തിരുവനന്തപുരത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകന്‍. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കല്ലിയൂര്‍ സ്വദേശിനി വിജയകുമാരി(71)യാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായതോടെയായിരുന്നു കൊലപാതകം. മദ്യക്കുപ്പികൊണ്ട് വിജയകുമാരിയുടെ
കാര്‍ ഷോറൂമിലെ സര്‍വീസ് സെന്ററിലെത്തിച്ച കാര്‍ പിന്നിലേക്കെടുക്കവേ നിയന്ത്രണം വിട്ടു ഇടിച്ചു ജീവനക്കാരന്‍ മരിച്ചു. എം.സി റോഡില്‍ പ്രാവിന്‍കൂടിനു സമീപം പ്രവര്‍ത്തിക്കുന്ന കാര്‍ സര്‍വീസ് സെന്ററിലാണ് സംഭവം. ഫ്‌ലോര്‍ ഇന്‍ ചാര്‍ജ് അനന്തു സി നായര്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പകല്‍ മൂന്നരയോടെയായിരുന്നു അപകടം. സര്‍വീസ് സെന്ററിലെ മറ്റൊരു ജീവനക്കാരന്‍ പിന്നോട്ടെടുത്ത
അടിമാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ പരിക്കേറ്റ സന്ധ്യയ്ക്ക് അടിയന്തര ശസ്ത്രക്രിയ ഫലം കണ്ടില്ല. തുടര്‍ന്ന് ഇടതുകാല്‍ മുറിച്ചുമാറ്റി. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ് സന്ധ്യ. സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അടിമാലി കൂമ്പന്‍ പാറ ലക്ഷം വീട് ഉന്നതിയില്‍ അപകടമുണ്ടായത്. മണ്ണിടിച്ചിലില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജു
പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തിരുനാവായ ഇഖ്ബാല്‍ നഗര്‍ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ് (30) ഭാര്യ റീസ മന്‍സൂര്‍ (26) എന്നിവരാണ് മരിച്ചത്. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാല്‍ നഗറിലാണ് അപകടമുണ്ടായത്. ഇരുവരും ബൈക്കില്‍
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കായി അസാധാരണ നീക്കവുമായി ജയില്‍ വകുപ്പ്. ടിപി വധക്കേസിലെ പ്രതികളെ വിടുതല്‍ ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന് കത്ത് അയച്ചു. എല്ലാ ജയില്‍ സൂപ്രണ്ടുമാര്‍ക്കുമാണ് ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചിരിക്കുന്നത്. പ്രതികളെ ജയിലില്‍ നിന്ന് എന്നന്നേക്കുമായി
കൊച്ചി മെട്രോ സര്‍വീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് താന്‍ പറഞ്ഞതെന്നും മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നുമായിരുന്നു സുരേഷ് ഗോപി ഇന്ന് പറഞ്ഞത്. എന്നാല്‍ കൊച്ചി








