Kerala

ബിജെപിയില്‍ നേതാക്കള്‍ക്കിടയില്‍ ചെളിവാരിയെറിയല്‍ ; കള്ളപ്പണിക്കന്മാര്‍ എന്ന് സുരേന്ദ്രന്‍, ഗണപതിവട്ടജി എന്ന് പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍ ; വാക്ക് പോര്
സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കിയതിന് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തില്‍ ഉടലെടുത്ത വിവാദങ്ങള്‍ക്കിടെ പരസ്പരം പഴിചാരി അധ്യക്ഷന്‍ കെ സുരേന്ദ്രനും രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരും. വാക്‌പോരിന് തുടക്കം കുറിച്ചത് സുരേന്ദ്രനാണ്. സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചെന്ന ആരോപണമാണ് സുരേന്ദ്രന്റെ പ്രതികരണത്തിന് കാരണം. 'കള്ളപ്പണിക്കന്മാര്‍' എന്നാണ് ആരോപണങ്ങള്‍ക്ക് മറുപടി പറയവെ സുരേന്ദ്രന്‍ പറഞ്ഞത്. ഇതിന് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കി. തൊലിയുരിച്ച ചെറിയുള്ളിയുടെ ചിത്രത്തോടെയായിരുന്നു മറുപടി. മാധ്യമങ്ങള്‍ മാത്രമല്ല, ചില ആക്രി നിരീക്ഷകരും ബിജെപി നേതൃത്വം സുരേഷ് ?ഗോപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചുവെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. കള്ളപ്പണിക്കര്‍മാര്‍ കുറേയേറേ

More »

ജനം തോല്‍പ്പിച്ചവരുടെ നെഞ്ചത്ത് വീണ്ടും കുത്തുന്നത് ശരിയല്ല, പിണറായിയെ ആക്രമിക്കാന്‍ പോയിട്ട് അര്‍ത്ഥമില്ല ; സിപിഐ യോഗത്തില്‍ മുഖ്യമന്ത്രിക്ക് പരിഹാസം
ജനം തോല്‍പ്പിച്ച് കഴിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഇനി ആക്രമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സി പി ഐ യോഗത്തില്‍ വിമര്‍ശനം. തെറ്റ് ചെയ്ത സമയത്ത് തിരുത്താന്‍ ശ്രമം നടത്തിയിരുന്നെങ്കില്‍ സി പി ഐക്ക് പിന്തുണ കിട്ടുമായിരുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ജനം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് നേതാക്കള്‍ക്ക് മനസിലാകുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞെടുപ്പ്

More »

പന്തീരാങ്കാവ് കേസില്‍ പെണ്‍കുട്ടി മൊഴിമാറ്റി ; പിന്നാലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചു. മൊഴിമാറ്റത്തോടെ, പ്രമാദമായ കേസ് നാടകീയമായ വഴിത്തിരിവിലേയ്ക്കാണ് പോകുന്നത്. രാഹുലിനെതിരെ നേരത്തെ നല്‍കിയ മൊഴി യുവതി ഇന്നലെ തിരുത്തിയിരുന്നു. ദുര്‍ബലമായ കേസാണെന്നാണ് പ്രതിഭാഗം പറയുന്നത്. രാഹുലിനെ സഹായിച്ചതിന്റെ പേരില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ

More »

മനസ്സമാധാനത്തിന് വേണ്ടിയാണ് മാറി നിന്നത്, താന്‍ സുരക്ഷിതയാണ്, ബന്ധുക്കളുടെ ആത്മഹത്യാഭീഷണി മൂലമാണ് നുണ പറയേണ്ടി വന്നത് : പന്തീരാങ്കാവ് കേസില്‍ മൊഴിമാറ്റി യുവതി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ ന്യായീകരിച്ച വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് പരാതിക്കാരി. മാറി നിന്നതില്‍ ദുരൂഹതയില്ല. മനസ്സമാധാനത്തിന് വേണ്ടിയാണ് മാറി നിന്നത്. താന്‍ സുരക്ഷിതയാണെന്നും യുവതി അറിയിച്ചു. തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. വീട്ടില്‍ നിന്നും മാറിനിന്നത് സമ്മര്‍ദ്ദം മൂലമാണ്. ബന്ധുക്കളുടെ ആത്മഹത്യാഭീഷണി മൂലമാണ് നുണ പറയേണ്ടി വന്നതെന്നുമാണ്

More »

ചേലക്കരയില്‍ ഒരു വരുത്തി വേണ്ട'; രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റര്‍
ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റര്‍. സേവ് കോണ്‍?ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചേലക്കരയില്‍ രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പോസ്റ്റ് പതിച്ചത്. ചേലക്കരയില്‍ പുറമേ നിന്ന് ഒരാള്‍ മത്സരത്തിന് വരേണ്ട എന്ന

More »

ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്ത്'; കടുത്ത നടപടിക്കൊരുങ്ങി സിറോ മലബാര്‍ സഭ
ഏകീകൃത കുര്‍ബാനയില്‍ കടുത്ത നടപടിക്കൊരുങ്ങി സിറോ മലബാര്‍ സഭ. വിമതര്‍ക്ക് എറണാകുളം അങ്കമാലി അതിരൂപത അന്ത്യശാസനം നല്‍കി. ജൂലൈ മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്തെന്ന് സര്‍ക്കുലറില്‍ പറയുന്നു. എറണാകുളം അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച അതിരൂപതയിലെ

More »

കിട്ടിയത് സഹമന്ത്രി സ്ഥാനം മാത്രം; സുരേഷ് ഗോപിക്ക് അതൃപ്തി ; സ്ഥാനം ഒഴിയാനും ആലോചന
കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ പോയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തി. തൃശ്ശൂരില്‍ വിജയം നേടി ബിജെപി കേരളത്തില്‍ അകൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. അതേസമയം സിനിമയില്‍ അഭിനയിക്കാന്‍ ഉള്ള സൗകര്യം കണക്കിലെടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന

More »

അങ്കമാലിയിലെ തീപിടിത്തം; കുടുംബത്തിലെ നാല് പേര്‍ മരിച്ചതില്‍ ദുരൂഹതയില്ല
അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. നാല് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു. വ്യവസായിയായ ബിനീഷ് കുര്യന്‍, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. ഇരുനില

More »

ജീവിതം അവസാനിപ്പിക്കുന്നെന്ന് സുഹൃത്തുക്കളെ വിളിച്ചറിയിച്ചു, മൂന്നംഗ കുടുംബം ജീവനൊടുക്കി
നെയ്യാറ്റിന്‍കര കൂട്ടപ്പന ക്ഷേത്രത്തിനു സമീപം ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു. അച്ഛനും അമ്മയും മകനും ആണ് ആത്മഹത്യ ചെയ്തത്. ഗൃഹനാഥനായ മണിലാല്‍, ഭാര്യ സ്മിത, മകന്‍ അഭിലാല്‍ എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂവരും ആഹാരത്തില്‍ സയനൈഡ് കലര്‍ത്തി കഴിച്ചതായാണ് പൊലീസ് നിഗമനം. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്നാണ് നാട്ടുകാര്‍

More »

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; മരണത്തിന്റെ ഉത്തരവാദി ആണ്‍ സുഹൃത്തായിരുന്ന ബിനോയ് തന്നെയെന്ന് പിതാവ്

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെതിരെ കുടുംബം. മരണത്തിന്റെ ഉത്തരവാദി ബിനോയ് തന്നെയെന്ന് അച്ഛന്‍ സതീഷ് പറഞ്ഞു. രണ്ടുമാസമായി മകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അച്ഛന്‍ വ്യക്തമാക്കി. മകളുടെ

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; മുന്‍ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നെടുമങ്ങാട് സ്വദേശി ബിനോയി (21) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ

തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ട് കൂട്ടുന്ന ശോഭാ സുരേന്ദ്രന്‍ ; പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭയെ മത്സരിപ്പിക്കാന്‍ സാധ്യത

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രനെ രംഗത്തിറക്കാന്‍ ആലോചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ മികച്ച പ്രകടനമാണ് ശോഭയെ വീണ്ടും മല്‍സരരംഗത്തിറക്കാന്‍ ബിജെപി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. തീരുമാനത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട്, കെ കെ ലതികക്കെതിരെ കേസെടുക്കില്ല

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ സിപിഐഎം നേതാവ് കെ കെ ലതികക്കെതിരെ കേസെടുക്കില്ല. സ്‌ക്രീന്‍ഷോട്ടിന്റെ നിര്‍മാണത്തില്‍ ലതികക്ക് പങ്കില്ലെന്നാണ് കണ്ടെത്തല്‍. കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ച് പൊലീസ് മഹ്‌സര്‍ തയ്യാറാക്കിയിട്ടുണ്ട്. ലതികയെ പ്രതി

പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമേഷ് പിഷാരടി എത്തുമോ ?

പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. പാലക്കാട് കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്നാണ് പുറത്ത് വരുന്ന വിവരം. സിനിമാതാരം രമേഷ് പിഷാരടിയാകും പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുകയെന്നും

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; വിശദമായ അന്വേഷണത്തിന് പൊലീസ്

തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. ആത്മഹത്യക്ക് പിന്നില്‍ സമൂഹമാധ്യമങ്ങളില്‍ നേരിട്ട അധിക്ഷേപമാണന്ന ആക്ഷേപം ശക്തമാണ്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന്