Kerala

കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി, തൊടുപുഴയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ദാരുണാന്ത്യം
കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകള്‍ നിഖിത (20) ആണ് മരിച്ചത്. സ്വകാര്യ കണ്ണട വില്‍പന കമ്പനിയുടെ തൊടുപുഴ ഔട്ട്‌ലെറ്റിലെ ജീവനക്കാരിയായിരുന്നു നിഖിത. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലര്‍ജി ഉണ്ടാവാന്‍ കാരണമെന്ന് ഡോക്ടന്മാര്‍ അറിയിച്ചു. അതേസമയം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അലര്‍ജി വഷളായതോടെ നിഖിതക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു. നിഖിതയ്ക്ക് കൊഞ്ച് കഴിച്ച് മുമ്പും ഇത്തരത്തില്‍ അലര്‍ജി ഉണ്ടായിട്ടുള്ളതായാണ് വിവരം. ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചതിന് ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

More »

'മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും'; കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാല്‍
തൃശ്ശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാല്‍. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ക്കാണ് കൂടുതല്‍ ആവേശം. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.  തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ നിന്ന്

More »

ഡോണ്‍ ബോസ്‌കോ എന്ന വ്യാജ പേര് ഉപയോഗിച്ചത് ആര്യ ; അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളുടെ മരണത്തില്‍ ദുരൂഹമായ ഇമെയില്‍ സന്ദേശങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണര്‍ത്തി ഇമെയിലുകള്‍. ആര്യയുടെയും നവീനിന്റെയും ലാപ്‌ടോപ്പുകളില്‍ നിന്ന് ലഭിച്ചത് വ്യത്യസ്ത പേരിലുള്ള നിരവധി ഇമെയില്‍ സന്ദേശമാണെന്ന് പൊലീസ് വ്യക്തമാക്കി. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍

More »

'കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും; ബോധവത്കരണത്തിന് സിനിമ കാണണമെന്ന് കെസിവൈഎം
വിവാദ ചിത്രം ദ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും. താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതല്‍ വിവാദ ചിത്രം പ്രദര്‍ശിപ്പിക്കും. തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെസിവൈഎം ആരോപിച്ചു. 300 ക്രിസ്ത്യന്‍

More »

രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയ്ക്കിടെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടോ? വീഡിയോയ്‌ക്കെതിരെ പരാതി നല്‍കി യൂത്ത് ലീഗ്
വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന രീതിയിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി യൂത്ത് ലീഗ്. കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. റോഡ് ഷോയിലെ ലീഗ് പതാകയുമായി ബന്ധപ്പെട്ട

More »

ചെമ്മീന്‍ കഴിച്ച് ഭക്ഷ്യവിഷബാധ , ചികിത്സയിലായിരുന്ന കുട്ടി മരിച്ചു, ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ നിഖിത എന്‍ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് നിഖിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിഷബാധയെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍

More »

തൃശ്ശൂരില്‍ സിപിഐഎമ്മിനുള്ള സ്വത്ത് വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് മുമ്പാകെ മറച്ചുവച്ചു ; ജില്ലയില്‍ മാത്രമായി പാര്‍ട്ടിക്ക് ആകെ 101 സ്ഥാവര ജംഗമ വസ്തുക്കളുണ്ടെന്ന് ഇഡി
തൃശ്ശൂരില്‍ സിപിഐഎമ്മിനുള്ള സ്വത്ത് വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് മുമ്പാകെ മറച്ചുവെച്ചെന്ന് അധികൃതര്‍. ജില്ലയില്‍ മാത്രമായി പാര്‍ട്ടിക്ക് ആകെ 101 സ്ഥാവര ജംഗമ വസ്തുക്കളുണ്ടെന്നാണ് ഇഡിയുടെ കണക്ക്. എന്നാല്‍ ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കില്‍ ഒരു കെട്ടിടം മാത്രമാണ് ഉള്ളതെന്നും ഇഡി വ്യക്തമാക്കി. സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയില്‍ നിന്നും ഇഡി ഇതുസംബന്ധിച്ച

More »

ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു ; 9ാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തോപ്രാംകുടി സ്‌കൂള്‍സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി (14) ആണ് മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെയാണ് ശ്രീലക്ഷ്മി കുഴഞ്ഞുവീണത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ശ്രീലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

More »

പാനൂര്‍ ബോംബ് സ്‌ഫോടനം: മുഖ്യസൂത്രധാരന്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി, അറസ്റ്റിലായവരില്‍ പാര്‍ട്ടി നേതാക്കളും
പാനൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിനാണ് മുഖ്യസൂത്രധാരണ. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ അമല്‍ ബാബുവിനും ഡിവൈഎഫ്‌ഐ ഭാരവാഹിയാണ്. അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബോബ്

More »

കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മില്‍ അന്തര്‍ധാര, ഇവര്‍ ചേര്‍ന്നാണ് എനിക്കെതിരെ ഗുഢാലോചന നടത്തിയത്, ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും' : ഇ.പി ജയരാജന്‍

ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇ പി ജയരാജന്‍. തനിക്കെതിരെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്നും കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ഇ.പി ജയരാജന്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്.

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപി'; ഇപി ജാഗ്രത കാട്ടിയില്ല, ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി

ജയരാജന്‍ ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപി ജയരാജന്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നും വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും. ഇത് ശക്തമായ ഗൂഢാലോചനയാണ്. ചില

ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം, ബിജെപി അന്തര്‍ധാരയുടെ തെളിവ്; കെ മുരളീധരന്‍

കെ മുരളീധരന്‍ പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം ബിജെപി അന്തര്‍ധാരയുടെ തെളിവാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. ഇത് ഞങ്ങള്‍ പൊളിക്കും. എല്‍ഡിഎഫിന് 18 സീറ്റ്. ബിജെപിക്ക് രണ്ട് എന്നതാണ് സിപിഐഎം, ബിജെപിയുടെ അന്തര്‍ധാരയുടെ ധാരണ. ഇതോടെ സ്വന്തം പേരിലുള്ള

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി

ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ യുഡിഎഫ് പുറത്തുവിട്ടു. ഇന്നലെ വൈകിട്ട്

ബിജെപിയാണോ, മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രു; ആരെയാണ് താങ്കള്‍ എതിര്‍ക്കുന്നത്; രാഹുല്‍ ഗാന്ധിയോട് യെച്ചൂരി

ബിജെപിയാണോ മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നിലവിലെ പിസിസി അധ്യക്ഷന്‍മാരുമടക്കം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍

വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു, പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍