Kerala

പരിചയപ്പെടാനെന്ന പേരില്‍ പുതിയതായി എത്തിയ കുട്ടിയെ ക്ലാസില്‍ നിന്നിറക്കികൊണ്ടുപോയി, കത്രിക കൊണ്ട് നെഞ്ചില്‍ കുത്തി
പുതിയതായി എത്തിയ കുട്ടിയ്ക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം. റാഗിങ്ങിന്റെ പേരില്‍ ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസ് വരെ മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്. ഈ അധ്യയന വര്‍ഷമാണ് ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്നും ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി മടക്കിയെന്നും വിദ്യാര്‍ഥിയുടെ കുടുംബം ആരോപിച്ചു. കുട്ടിയുടെ മുഖത്തും ചെവിയിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ കുട്ടിയെ കല്‍പ്പറ്റയിലെ

More »

അങ്കമാലിയിലെ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സൂചന ; വില്ലനായത് എസിയെന്ന് സംശയം
അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം. മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയില്‍ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിദഗ്ധ പരിശോധന നടത്തിയ ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ അങ്കമാലി പറക്കുളത്ത് വ്യവസായിയായ ബിനീഷ് കുര്യന്‍,

More »

തര്‍ക്കുത്തരത്തിന് വേണ്ടിയല്ല താന്‍ വിമര്‍ശനം ഉന്നയിച്ചത്, വിവരദോഷി വിളിയില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ കൂറിലോസ്. തര്‍ക്കുത്തരത്തിന് വേണ്ടിയല്ല താന്‍ വിമര്‍ശനം ഉന്നയിച്ചതെന്നും ആശയങ്ങളില്‍ ഏറ്റുമുട്ടാം എന്നതല്ലാതെ തനിക്കെതിരെ വ്യക്തിപരമായി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പറയാനുള്ള കാര്യങ്ങളാണ്

More »

ഡോറയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാം ക്ലാസുകാരെ രക്ഷിച്ചത് ഓട്ടോ ഡ്രൈവര്‍
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഡോറബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാം ക്ലാസുകാരെ ഓട്ടോഡ്രൈവര്‍ വീടുകളിലെത്തിച്ചു. ആമ്പല്ലൂരിലാണ് സംഭവം നടന്നത്. ബുധനാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ടശേഷമാണ് കൂട്ടുകാരായ രണ്ട് നാലാം ക്ലാസുകാര്‍ നാടുചുറ്റിക്കാണാനിറങ്ങിയത്. നേരെ സ്വകാര്യ ബസില്‍ കയറി യാത്ര തുടങ്ങി. ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും കൈയിലെ കാശൊക്കെ

More »

പിണറായി വിജയന്റെ ധാര്‍ഷ്ട്യം തിരിച്ചടിയായി,സിപിഎം ജനങ്ങളില്‍ നിന്നും അകന്നുവെന്ന് സമസ്തയുടെ മുഖപത്രം
സിപിഐഎമ്മിനെ വിമര്‍ശിച്ചും ലീഗിനെ പുകഴ്ത്തി യും ഇകെവിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം രംഗത്ത്.പിണറായി വിജയന്റെ  ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്‌ഐയുടെ അക്രമം വരെ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് തിരിച്ചടിയായി.സിപിഐഎം ജനങ്ങളില്‍ നിന്നും അകന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. സര്‍ക്കാരും സിപിഐഎമ്മും എടുത്ത ജന വിരുദ്ധ നിലപാട് തിരിച്ചടിയായി. അസഹിഷ്ണുതയുടെയും

More »

അടുക്കും ചിട്ടയുമുള്ള ആഘോഷം മതി, വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുത് ; ഷാഫിയുടെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകരെ വിലക്കി ലീഗ് നേതാവ്
വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ് നേതാവിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.  കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് പാനൂരില്‍ ഷാഫി പറമ്പിലിന് സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും അതില്‍

More »

ചേലക്കരയില്‍ രമ്യ, പാലക്കാട് രാഹുലോ ബല്‍റാമോ? ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ കോണ്‍ഗ്രസ്
ലോക്‌സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവുവന്ന മണ്ഡലങ്ങളില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി തയ്യാറെടുത്ത് കോണ്‍ഗ്രസ്. പാര്‍ട്ടി ഉടന്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടക്കും. ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭ മണ്ഡലങ്ങളിലുമാണ് ഒഴിവു വരുന്നത്. ഇതില്‍ ചേലക്കര ഒഴികെ മറ്റ് രണ്ട് മണ്ഡലങ്ങളും കോണ്‍ഗ്രസിന്റെ

More »

നീന്തല്‍ പഠനത്തിനിടെ അപകടം; നാല് വയസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു; അപകടം മാതാപിതാക്കളുടെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ്
മലപ്പുറം കോട്ടയ്ക്കലില്‍ മാതാപിതാക്കളുടെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ നാല് വയസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയ്ക്കല്‍ ഇന്ത്യന്നൂര്‍ പുതുമന തെക്കേ മഠത്തില്‍ മഹേഷിന്റെയും ഗംഗാദേവിയുടെയും മകന്‍ ധ്യാന്‍ നാരായണ്‍ ആണ് മരിച്ചത്. നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുളത്തില്‍ വീണതിനെ തുടര്‍ന്ന് കുട്ടി ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം

More »

ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചു: മൃതദേഹവുമായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ബന്ധുക്കളുടെ പ്രതിഷേധം
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും യുവതിക്ക് കൃത്യമായ ചികിത്സ നല്‍കാത്തതാണ് കുഞ്ഞ് മരിക്കാന്‍ കരണമായതെന്നാണ് ആരോപണം. അതേസമയം കുഞ്ഞിന്റെ മൃതദേഹവുമായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. പ്രസവ വേദന വന്നിട്ടും സൗമ്യയെ

More »

സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടിയതില്‍ ആഘോഷിക്കേണ്ട കാര്യം എന്താണ്, ബംഗാളില്‍ സീറ്റ് പോയില്ലേ ; വിമര്‍ശനവുമായി ജി സുധാകരന്‍

സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടിയതില്‍ ആഘോഷിക്കേണ്ട കാര്യം എന്താണെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ഒരു സീറ്റ് മാത്രം കിട്ടിയതില്‍ എന്താണെന്നും അടുത്ത തവണ സുരേഷ് ഗോപി ജയിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. അവര്‍ വേണമെങ്കില്‍ ആഘോഷിച്ചോട്ടെ, കാരണം ഇതുവരെ ഒന്നും കിട്ടിയിട്ടില്ലല്ലോ.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്‌ലീം പ്രീണനം കാരണം ; മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് സുരേഷ് ഗോപിയെ ജയിപ്പിച്ചത് ; വെള്ളാപ്പള്ളി നടേശന്‍

ഇടതു, വലതു മുന്നണികള്‍ അതിരുവിട്ട മുസലീം പ്രീണനം നടത്തുകയാണെന്ന വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി മുഖമാസികയായ യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ഇടതു, വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍

മുരളിയേട്ടാ മാപ്പ്'; തോല്‍വിയ്ക്ക് പിന്നാലെ തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍

തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍. ഡിസിസി ഓഫീസിന്റെ ഭാഗത്തും നടുവിലാല്‍ ഭാഗത്തും ആണ് ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ചതിയുടെ പത്മവ്യൂഹത്തില്‍പ്പെട്ട് പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ് എന്നാണ് ഫ്‌ളക്‌സിലുള്ളത്.

വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവം ;'' വഴിയോര കച്ചവടക്കാരിയെ ലക്ഷാധിപതിയാക്കി'' കോടതി

വഴിയോരകച്ചവടക്കാരിയില്‍ നിന്ന്, ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരന്‍ തട്ടിയെടുത്ത സംഭവത്തില്‍ ടിക്കറ്റ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂര്‍ ദീപു സദനത്തില്‍ സുകുമാരിയമ്മയ്ക്കാണ് ചീഫ് ജുഡീഷ്യല്‍

ഇടുക്കി പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ടു

ഇടുക്കി പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ടു. ഒരു വീട് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു. തീ വെച്ച സമയത്ത് ഇരു വീടുകളിലും ആളുണ്ടായിരുന്നില്ല. പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ്

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പരാജയകാരണം, ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി ; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായെന്നും നവകേരള സദസ് ധൂര്‍ത്തായി