കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മില്‍ അന്തര്‍ധാര, ഇവര്‍ ചേര്‍ന്നാണ് എനിക്കെതിരെ ഗുഢാലോചന നടത്തിയത്, ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും' : ഇ.പി ജയരാജന്‍

കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മില്‍ അന്തര്‍ധാര, ഇവര്‍ ചേര്‍ന്നാണ് എനിക്കെതിരെ ഗുഢാലോചന നടത്തിയത്, ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും' : ഇ.പി ജയരാജന്‍
ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇ പി ജയരാജന്‍. തനിക്കെതിരെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്നും കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ഇ.പി ജയരാജന്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. മറുപടി പറയാന്‍ സമയമില്ലാത്ത ഘട്ടത്തിലാണ് ആരോപണവുമായി വന്നതെന്നും ഇ.പി പറഞ്ഞു.

'ഒരിക്കല്‍പോലും ശോഭാ സുരേന്ദ്രനുമായി നേരിട്ട് സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങിന്റെ ഭാഗമായി കോട്ടയത്ത് വച്ച് കണ്ടിരുന്നു. കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മില്‍ അന്തര്‍ധാരയുണ്ട്. എനിക്കെതിരായ ഗൂഢാലോചന രണ്ടുപേരും ആലോചിച്ചു നടപ്പാക്കിയതാണ്. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും' ഇ.പി ജയരാജന്‍ പറഞ്ഞു.

തന്റെ മകന്‍ രാഷ്ട്രീയത്തിലില്ലെന്നും എറണാകുളത്ത് വിവാഹ ചടങ്ങില്‍ വച്ച് മകന്‍ ശോഭയെ കണ്ടിരുന്നുവെന്നും ആ ഘട്ടത്തില്‍ മകന്റെ നമ്പര്‍ ശോഭാ സുരേന്ദ്രന്‍ വാങ്ങിയെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു. ശോഭ മെസ്സേജ് അയച്ചെങ്കിലും, മകന്‍ പ്രതികരിച്ചില്ലെന്നും ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിന് തങ്ങളെ ഭാഗമാക്കേണ്ടെന്നും ഇ.പി വ്യക്തമാക്കി.

'കെ സുധാകരന്‍ ബിജെപിയില്‍ പോകാന്‍ നില്‍ക്കുന്നയാള്‍. സുധാകരനെ പോലെയല്ല എല്ലാവരും. ആര്‍എസ്എസിനെതിരെ ജീവന്‍ കൊടുത്തു പോരാടുന്നവരാണ് ഞാനും പാര്‍ട്ടിയും. എനിക്ക് നന്ദകുമാറിനൊപ്പം പോകേണ്ട കാര്യമില്ല. എന്തും വിളിച്ചു പറയുന്നതാണോ ബിജെപിയുടെ സംസ്‌കാരവും രാഷ്ട്രീയവും ? ബിജെപി, ആര്‍എസ്എസ് കോണ്‍ഗ്രസ് ബന്ധമാണ് അരോപണത്തിന് പിന്നില്‍' ഇ.പി ജയരാജന്‍ പറഞ്ഞു.

Other News in this category



4malayalees Recommends