വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഐഫോണ്‍, പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍ ; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് അമേരിക്കന്‍ എയര്‍ലൈന്‍സ്

വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഐഫോണ്‍, പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍ ; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് അമേരിക്കന്‍ എയര്‍ലൈന്‍സ്
വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഐഫോണ്‍ വച്ച് 14 വയസുകാരിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാര്‍ട്ടര്‍ തോംസണ്‍ ആണ് അറസ്റ്റിലായിരിക്കുന്നത്.

7 നും 14 നും ഇടയില്‍ പ്രായമുള്ള മറ്റ് നാല് പെണ്‍കുട്ടികളുടെ വീഡിയോകള്‍ കൂടി തോംസണ്‍ നേരത്തെ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് ആരോപിച്ചു. നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ നിന്നുള്ള 36 കാരനായ തോംസണെതിരെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതിനും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കൈവശം വച്ചതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

സംഭവം ശ്രദ്ധയില്‍ പെട്ട ഉടനെ തന്നെ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു എന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി. 2023 സെപ്തംബര്‍ 2 ന് ഷാര്‍ലറ്റില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 1441ലായിരുന്നു സംഭവം. പെണ്‍കുട്ടി ടോയ്‌ലെറ്റ് ഉപയോഗിക്കണം എന്ന് പറഞ്ഞപ്പോള്‍ ഫസ്റ്റ് ക്ലാസ് ബാത്ത്‌റൂം ഉപയോഗിക്കാന്‍ പറഞ്ഞത് തോംസണ്‍ തന്നെയായിരുന്നു. പെണ്‍കുട്ടി ബാത്ത്‌റൂമില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഇയാളും ബാത്ത്‌റൂമില്‍ കയറി.

ടോയ്‌ലെറ്റ് ഉപയോഗിച്ചതിന് ശേഷമാണ് പെണ്‍കുട്ടി സീറ്റിന് പിന്‍ഭാഗത്ത് ഐഫോണ്‍ വച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇത് തന്നെ പകര്‍ത്തുകയായിരുന്നു എന്നും അവള്‍ക്ക് ബോധ്യമായി. ബാത്ത്‌റൂമില്‍ നിന്നും പുറത്തിറങ്ങുന്നതിന് മുമ്പ് അവള്‍ തന്റെ ഫോണില്‍ അതിന്റെ ചിത്രവും പകര്‍ത്തിയിരുന്നു. ശേഷം കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി.

തോംസണ്‍ ജോലി ചെയ്തിരുന്ന വിമാനത്തില്‍ മറ്റ് നാല് പെണ്‍കുട്ടികള്‍ ബാത്ത്‌റൂം ഉപയോഗിക്കുന്നതിന്റെ റെക്കോര്‍ഡിംഗുകള്‍ ഇയാളുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് 2024 ജനുവരിയില്‍ വിര്‍ജീനിയയിലെ ലിഞ്ച്ബര്‍ഗില്‍ വച്ചാണ് തോംസണ്‍ അറസ്റ്റിലായത്. അതിനുശേഷം ഇയാള്‍ ഫെഡറല്‍ കസ്റ്റഡിയിലാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി സൃഷ്ടിച്ച, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ നൂറുകണക്കിന് ചിത്രങ്ങള്‍ തോംസണ്‍ തന്റെ ഐക്ലൗഡ് അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.

Other News in this category



4malayalees Recommends