ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം
അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്.

ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും കുട്ടികളേയും നായക്കൂട്ടം ആക്രമിക്കുകയായിരുന്നു. കുട്ടികളെ നായ്ക്കളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കവേ കോര്‍ട്ട്‌നിയെ നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. ആക്രമണത്തിനിടയില്‍ മൂത്തകുട്ടി അടുത്തുള്ള സ്‌കൂളിലേക്ക് ഓടിക്കയറി സഹായം ആവശ്യപ്പെട്ടു. പിന്നാലെ എത്തിയ പ്രദേശവാസികളായ മറ്റ് രണ്ടു കുട്ടികളെ രക്ഷിച്ചത്. കുട്ടികളുടെ തലയ്ക്കും മുഖത്തും നായ്ക്കളുടെ കടിയേറ്റു.

പ്രദേശവാസികള്‍ ചേര്‍ന്ന് കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ വീട്ടുമുറ്റത്ത് നായ്ക്കള്‍ ആക്രമിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. ദാരുണമായി പരുക്കേറ്റ യുവതി മരിച്ച നിലയിലായിരുന്നു.

കുട്ടികളെ നായ്ക്കളില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് കോര്‍ട്ട്‌നി കൊല്ലപ്പെട്ടതെന്നും സ്വന്തം ജീവന്‍ കൊടുത്ത് അവള്‍ കുട്ടികളെ രക്ഷിച്ചെന്നും സഹോദരി ഫെസ്ബുക്കില്‍ കുറിച്ചു. കുട്ടികളുടെ കൈക്കും തലയിലും മറ്റും പരുക്കേറ്റിരുന്ന ചിത്രങ്ങളും ഇവര്‍ പങ്കുവച്ചു.

Other News in this category4malayalees Recommends