ചേര്‍ത്തലയില്‍ നടുറോഡില്‍ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് പിടിയില്‍

ചേര്‍ത്തലയില്‍ നടുറോഡില്‍ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് പിടിയില്‍
ചേര്‍ത്തലയില്‍ നടുറോഡില്‍ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭര്‍ത്താവ് രാജേഷ് പിടിയില്‍. കഞ്ഞികുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയത്.

പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് സമീപം വെച്ചായിരുന്നു കൊലപാതകം. ഭര്‍ത്താവ് രാജേഷിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വിശദീകരണം. സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്നു അമ്പിളി. ഇവരുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി മുങ്ങിയ രാജേഷിനായി പൊലീസ് തിരച്ചില്‍ തുടരുകയായിരുന്നു.

Other News in this category4malayalees Recommends