ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്
ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ് നല്‍കുക.

നേരത്തെ റാഫയിലെ നടപടിയെ തുടര്‍ന്ന് ഇസ്രയേലിന് ബോംബുകള്‍ നല്‍കുന്നത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വൈകിപ്പിച്ചിരുന്നു. റാഫയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയാണെങ്കില്‍ ആയുധങ്ങള്‍ നല്‍കില്ലെന്നും ബൈഡന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആയുധങ്ങള്‍ നല്‍കാനുള്ള നടപടികള്‍ക്ക് യുഎസ് പ്രതിരോധ വകുപ്പ് തുടക്കമിട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends