ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം
യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്വാസ കാലയളവായ 60 ദിവസത്തിനുള്ളില്‍ പുതിയ വീസയ്ക്ക് അപേക്ഷ നല്‍കിയാലുടന്‍ ഇനി പുതിയ ജോലി തേടാം.

നോണ്‍ ഇമിഗ്രന്റ് പദവി മാറ്റുന്നതിനുള്ള അപേക്ഷയും ഈ കാലയളവില്‍ നല്‍കണം. പദവിയില്‍ ഭേദഗതി വരുത്തുന്നതിനുള്ള അപേക്ഷയും ഈ കാലയളവില്‍ നല്‍കണം. പദവിയില്‍ ഭേദഗതി വരുത്തുന്നതിനും അപേക്ഷിക്കാം. നിലവിലെ സാഹചര്യം വിശദീകരിച്ച് അപേക്ഷ നല്‍കിയാല്‍ ഒരു വര്‍ഷത്തെ എംപ്ലോയ്‌മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റിനും അര്‍ഹത നേടും. തൊഴിലലുടമയെ മാറുന്നതിനും അപേക്ഷ നല്‍കാം. കുടിയേറ്റ വീസയ്ക്ക് അര്‍ഹതയുള്ള ജോലിക്കാര്‍ക്ക് അതിനുള്ള അപേക്ഷ നല്‍കി പദവിയില്‍ മറ്റം വരുത്താന്‍ ആവശ്യപ്പെടാം.അപേക്ഷകളില്‍ തീരുമാനമാകും വരെ ഒരു വര്‍ഷം ഇഎഡില്‍ യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനുമാകും.

Other News in this category



4malayalees Recommends