നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ വോട്ട് ചെയ്യില്ല'; വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമര്‍ശം, മറുപടി നല്‍കി വിവേക്

നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ വോട്ട് ചെയ്യില്ല'; വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമര്‍ശം, മറുപടി നല്‍കി വിവേക്
ഇന്ത്യന്‍ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി അമേരിക്കന്‍ എഴുത്തുകാരിയായ ആന്‍ കൗള്‍ട്ടര്‍. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താന്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം ഇന്ത്യക്കാരനായതിനാല്‍ താന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നുമായിരുന്നു ആന്‍ കൗണ്‍ട്ടറുടെ പരാമര്‍ശം. വിവേക് രാമസ്വാമി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയും റിപ്പബ്ലിക്കന്‍ ലീഡ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

നിങ്ങളോട് സംസാരിക്കാന്‍ കഴിഞ്ഞതിന് നന്ദി. അതൊരു നല്ല സംഭാഷണമായിരുന്നു. ഞാനും നിങ്ങളുടെ ഒരു ആരാധകനാണ്, അതിനാല്‍ ഞാന്‍ നിങ്ങളോട് വിയോജിക്കാന്‍ പോകുന്നു. നിങ്ങളൊരു അമേരിക്കന്‍ കറുത്തവര്‍ഗ്ഗക്കാരന്‍ അല്ലാത്തതിനാല്‍ എനിക്ക് നിങ്ങളെ അങ്ങനെ പറയാന്‍ കഴിയും. എന്നാല്‍ അവരെക്കുറിച്ച് അങ്ങനെ പറയാനാവില്ല, അത് അപകീര്‍ത്തികരമാണ്.ആന്‍ കൗള്‍ട്ടര്‍ പറഞ്ഞു. നിങ്ങള്‍ പറഞ്ഞ പല കാര്യങ്ങളും ഞാന്‍ അംഗീകരിച്ചു. വാസ്തവത്തില്‍, നിങ്ങള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ മറ്റ് മിക്ക സ്ഥാനാര്‍ത്ഥികളേക്കാളും കൂടുതല്‍, പക്ഷേ നിങ്ങള്‍ ഒരു ഇന്ത്യക്കാരനായതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യുമായിരുന്നില്ല അവര്‍ കൂട്ടിച്ചേര്‍ത്തു.

ആന്‍ കൗള്‍ട്ടറിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വിവേക് രാമസ്വാമിക്കെതിരെയുള്ളത് വംശീയ വിവേചനമാണെന്ന് ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം, വളരെ വംശീയ പരാമര്‍ശത്തോടും രാമസ്വാമി പ്രതികരിച്ചു. തന്റെ ചര്‍മ്മത്തിന്റെ നിറമല്ല തന്റെ രാജ്യമായ യുഎസിനോടുള്ള തന്റെ വിശ്വസ്തതയെ നിര്‍ണ്ണയിക്കുന്നതെന്നായിരുന്നു വിവേക് രാമസ്വാമിയുടെ പ്രതികരണം. സ്വന്തം രാജ്യത്തെ വെറുക്കുന്ന ഏഴാം തലമുറയിലെ അമേരിക്കക്കാരനെക്കാള്‍ ശക്തമായ വിശ്വസ്തത കുടിയേറ്റക്കാര്‍ക്കോ അവരുടെ കുട്ടികള്‍ക്കോ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാള്‍ തന്റെ പരാമര്‍ശത്തെ ന്യായീകരിക്കുകയാണ് ആന്‍ കൗള്‍ട്ടര്‍ വീണ്ടും ചെയ്തത്.

പാലക്കാട് നിന്നും അമ്പത് വര്‍ഷം മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയതാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍. അമേരിക്കയിലെ ഒഹായോയിലായിരുന്നു വിവേകിന്റെ ജനനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദം. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സസിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനുമാണ്.

Other News in this category



4malayalees Recommends