ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ക്യാമറയില്‍ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഞെട്ടിക്കുകയാണ്. മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയുടെ കഴുത്തില്‍ ബെല്‍റ്റ് കുരുക്കി അബോധാവസ്ഥയിലാക്കുകയും കാറുകള്‍ക്കിടയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുമാണ് വീഡിയോയിലുള്ളത്.
നടപ്പാതയിലൂടെ നടന്നു പോകുന്ന യുവതിയെ അക്രമി പിന്തുടരുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്.
നിമിഷങ്ങള്‍ക്കുള്ളില്‍, അയാള്‍ ബെല്‍റ്റ് ചുഴറ്റി അവരുടെ കഴുത്തില്‍ മുറുക്കുകയും യുവതിയെ ശ്വാസംമുട്ടിച്ച്, അബോധാവസ്ഥയില്‍ ആക്കി നിലത്തേക്ക് തള്ളിയിടുകയുമായിരുന്നു. പാര്‍ക്ക് ചെയ്തിരിക്കുന്ന രണ്ടു വാഹനങ്ങള്‍ക്കിടയിലൂടെ, ലൈംഗികാതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തേക്കു യുവതിയെ അക്രമി വലിച്ചിഴച്ചു കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. മെയ് ഒന്നിന് പുലര്‍ച്ചെ 3 മണിയോടെ ബ്രോങ്ക്‌സ് സ്ട്രീറ്റിലാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടുവെന്നും വ്യാഴാഴ്ച വരെ അയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.