താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും ; പ്രിയങ്ക ഗാന്ധി

താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും ; പ്രിയങ്ക ഗാന്ധി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരണത്തിനായി എത്തേണ്ടതുള്ളതിനാലാണ് സ്ഥാനാര്‍ഥിയാകാതിരുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കി.

കഴിഞ്ഞ 15 ദിവസമായി അവിടെ പ്രചാരണം നടത്തുകയാണ്. ഗാന്ധി കുടുംബത്തിന് റായ്ബറേലിയുമായി വലിയ ബന്ധമാണുളളത്. അതിനാല്‍ റായ്ബറേലിലെ ജനങ്ങള്‍ ഞങ്ങള്‍ അവരെ സന്ദര്‍ശിക്കണമെന്നും ഇടപഴകുമെന്നും ആ?ഗ്രഹിക്കും. റിമോട്ട് കണ്‍ട്രോള്‍ വഴി വോട്ടെടുപ്പ് ജയിക്കാനാവില്ല എന്നും പ്രിയങ്ക പറഞ്ഞു.

റായ്ബറേലിക്ക് പുറമെ രാഹുല്‍ വയനാട്ടിലും മത്സരിക്കുന്നുണ്ട്. ഞങ്ങള്‍ രണ്ട് പേരും മത്സരിച്ചാല്‍ കുറഞ്ഞത് 15 ദിവസമെങ്കിലും തങ്ങളുടെ മണ്ഡലങ്ങളില്‍ നില്‍ക്കേണ്ടി വരുമായിരുന്നു. അതിന് പകരം രാജ്യം മുഴുവന്‍ പ്രചാരണം നടത്തുന്നതാണ് ഉചിതമെന്ന് കരുതി. മാത്രമല്ല ഞാനും രാഹുലും മത്സരിച്ചിരുന്നുവെങ്കില്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.തോല്‍ക്കുമെന്ന ഭയം മൂലമാണ് പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്ന ബിജെപിയുടെ ആരോപണത്തില്‍, ബിജെപിയുടെ തന്ത്രത്തിനനുസരിച്ചല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

Other News in this category4malayalees Recommends