ഹൈദരാബാദ് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി

ഹൈദരാബാദ് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി
ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി. മേയ് 2നാണ് ഹൈദരാബാദ് സ്വദേശിയായ രൂപേഷ് ചന്ദ്ര ചിന്താകിന്ദിയെ ചിക്കാഗോയില്‍വച്ച് കാണാതായത്. രൂപേഷിനെ കണ്ടെത്താനായി ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പൊലീസുമായും ഇന്ത്യന്‍ പ്രവാസികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.

രൂപേഷിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കണമെന്നും ചിക്കാഗോ പൊലീസ് പറഞ്ഞു. എന്‍ ഷെരിഡന്‍ റോഡില 4300 ബ്ലോക്കില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യുഎസ് സംസ്ഥാനമായ ഒഹിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

സമീപകാലത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുഎസില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. അതിന് മുമ്പ് ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് നേരെ ആയുധ ധാരികള്‍ ആക്രമണം നടത്തിയിരുന്നു. അടുത്തിടെ യുഎസില്‍ നാല് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Other News in this category4malayalees Recommends