മുഖത്ത് രക്തം പുരണ്ട് വികൃതമായ നിലയില്‍ മൃതദേഹം ; അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍

മുഖത്ത് രക്തം പുരണ്ട് വികൃതമായ നിലയില്‍ മൃതദേഹം ; അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍
പയ്യന്നൂരില്‍ കാണാതായ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ചു കുടുംബം രംഗത്ത്. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും സഹോദരന്‍ അനീഷ് പറഞ്ഞു.

അനിലയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സുദര്‍ശന പ്രസാദും സുഹൃത്തുക്കളായിരുന്നു. ഇവരുടെ അടുപ്പത്തെച്ചൊല്ലി മുമുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് സ്റ്റോപ്പ് ചെയ്തതായിരുന്നു. ഇയാളെക്കൂടാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സഹോദരന്‍ പറഞ്ഞു.

ഇന്നലെ രാവിലെ മുതല്‍ അനിലയെ കാണാതായതിനു പിന്നാലെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് മരണവിവരം അറിയുന്നത്.



Other News in this category



4malayalees Recommends