പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു ; പിന്നാലെ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു

പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു ; പിന്നാലെ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു
ബംഗളൂരുവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍ സ്വദേശിയായ ഹര്‍ഷിത ആണ് മരിച്ചത്.

പതിനെട്ട് വയസ്സായിരുന്നു. ഹര്‍ഷിതയെ വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹപാഠികളാണ് ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചത്.

തുടര്‍ന്ന് അധികൃതര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറി ഹര്‍ഷിതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരിക്കുന്നതിന് മുമ്പ് ഹര്‍ഷിത കോള്‍ ചെയ്തിരുന്നുവെന്ന് പിതാവ് പറയുന്നു.

ഹര്‍ഷിതയുടെ ഹോസ്റ്റലിലെ സുഹൃത്ത് നാട്ടില്‍ പോയിരുന്നു. ഇതിന് ശേഷം ഹര്‍ഷിത മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയില്ല. പോലീസ് അന്വേഷണം തുടരുകയാണ്.

Other News in this category4malayalees Recommends