ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്
യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ് ഇതെന്നാണ് വാദം. വിവാദമായതോടെ അഡിഡാസ് ജഴ്‌സി പിന്‍വലിക്കുകയും ചെയ്തു.

നാസി ചിഹ്നത്തോടുള്ള സാമ്യം പൂര്‍ണ്ണമായും യാദൃച്ഛികമാണ്. അതു തയ്യാറാക്കിയ കലാകാരന് ജര്‍മ്മന്‍ പൂര്‍വ കാലവുമായി യാതൊരു ബന്ധവുമില്ല. ഷോപ്പുകളില്‍ നിന്നും ഓണ്‍ലൈന്‍ ആയും ജഴ്‌സി വാങ്ങിയവര്‍ക്ക് അത് മാറ്റിയെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അഡിഡാസ് വക്താവ് ഒലിവര്‍ ബ്രൂഗന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ജൂണ്‍ 15നാണ് യൂറോ കപ്പ് ഫുട്‌ബോളിന് ജര്‍മ്മനിയില്‍ തുടക്കമാകുക. ആതിഥേയരായ ജര്‍മ്മനിയും സ്‌കോട്‌ലാന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റിലൂടെ അന്താരാഷ്ട്ര ഫുട്‌ബോളിലെ തിരിച്ചടികളില്‍ നിന്ന് കരകയറുകയാണ് ജര്‍മ്മന്‍ സംഘത്തിന്റെ ലക്ഷ്യം.

Other News in this category



4malayalees Recommends