ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ സ്ഥാനം രാജിവെച്ചു. ഒളിക്യാമറ അന്വേഷണത്തിലാണ് ചേതന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ചേതന്‍ ശര്‍മ്മയെ ബിസിസിഐ വിളിപ്പിക്കുമെന്നും കാര്യങ്ങള്‍ അന്വേഷിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് ശര്‍മ്മ ബിസിസിഐക്ക് രാജി കൈമാറുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് സമീപകാലത്ത് കടന്നുപോയ അല്ലെങ്കില്‍ ചര്‍ച്ച ചെയ്ത പല വിഷയങ്ങളിലൂടെയുമാണ് ചേതന്‍ ശര്‍മ്മ സംസാരിച്ചത്. ഇതില്‍ ഏറ്റവും പ്രധാനം ഇന്ത്യന്‍ ക്രിക്കറ്റിന് പിടിച്ചുകുലുക്കിയ ക്യാപ്റ്റന്‍സി വിവാദമായിരുന്നു, വിരാട് കോഹ്‌ലിയെ നായക സ്ഥാനത്ത് നിന്നും നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് നിറഞ്ഞ വാര്‍ത്തകളെക്കുറിച്ച് ചേതന്‍ ശര്‍മ്മ പറഞ്ഞത് ചര്‍ച്ചയായി.
'സൗരവ് ഗാംഗുലിക്ക് രോഹിത് ശര്‍മയെ നായകനാക്കാന്‍ പ്രത്യേകിച്ച് ഒരു താത്പര്യവും ഇല്ലായിരുന്നു, മറിച്ച് ഗാംഗുലിക്ക് വിരാട് കോഹ്‌ലിയെ ഇഷ്ടമല്ലെന്ന് പറയുക അതില്‍ സത്യമുണ്ട്' ശര്‍മ്മ പറയുന്നത് പ്രകാരം ഗാംഗുലിയുടെ താത്പര്യക്കുറവാണ് കോഹ്‌ലിയുടെ നായക സ്ഥാനം തെറിപ്പിച്ചതിന് അര്‍ത്ഥം.
ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ ഫിറ്റല്ലെങ്കിലും ഇഞ്ചക്ഷന്‍ ചെയ്ത് കളിക്കാന്‍ തയ്യാറാകും എന്ന് ചേതന്‍ ശര്‍മ്മ വെളിപ്പെടുത്തി. വേദന സംഹാരി കഴിച്ചാല്‍ ഉത്തജക മരുന്നില്‍ വരും എന്നാല്‍ ഇഞ്ചക്ഷന്‍ ഡോപ്പിങ്ങ് ടെസ്റ്റില്‍ വരില്ല എന്നും ചേതന്‍ ശര്‍മ്മ പറയുന്നുണ്ട്. ചില താരങ്ങള്‍ക്ക് പോലും ക്രിക്കറ്റ് ബോര്‍ഡിന് പുറത്ത് വ്യക്തിഗത ഡോക്ടര്‍മാരുണ്ട്, അവര്‍ക്ക് ഉദ്ദേശ്യം നിറവേറ്റാന്‍ അത്തരം കുത്തിവയ്പ്പുകള്‍ നല്‍കുന്നു. ശര്‍മ്മ ഏതൊക്കെ താരങ്ങളെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല, സീനിയര്‍ താരങ്ങളാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തതെന്നാണ് പറയുന്നത്.
കോഹ്‌ലിയും രോഹിതും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല, അവര്‍ പരസ്പരം പിന്തുണയ്ക്കുന്നു. ഇരുവരും അമിതാഭിനെയും ധര്‍മ്മേന്ദ്രയെയും പോലെയാണ്. ഇന്ത്യന്‍ ക്രിക്കറ് തീരുമാനിക്കുന്നത് തന്നെ താന്‍ ആണെന്നും ചേതന്‍ ശര്‍മ്മ പറയുന്നുണ്ട്. ' അതുപോലെ തന്നെ ഞങ്ങള്‍ 5 പേര്‍ (സെലക്ടര്‍മാര്‍) ഇന്ത്യയില്‍ ക്രിക്കറ്റ് നടത്തുന്നു. വര്‍ത്തമാനവും ഭാവിയും ഞങ്ങള്‍ തീരുമാനിക്കുന്നു. ഹാര്‍ദിക്കും ഉമേഷും ദീപക് ഹൂഡയും അടുത്തിടെ എന്റെ വീട് സന്ദര്‍ശിച്ചു. അവര്‍ എന്നെ വിശ്വസിക്കുന്നു.'എന്നെല്ലാമാണ് ഒളിക്യാമറയില്‍ ചേതന്‍ ശര്‍മ്മ വെളിപ്പെടുത്തിയത്.