ഷമിയുടെ തെറ്റുകള്‍ കാരണം, അത്യാഗ്രഹം കാരണം, അവന്റെ വൃത്തികെട്ട മനസ്സ് കാരണം, മൂന്ന് പേരും അനുഭവിച്ചു,പണത്തിലൂടെ തന്റെ നെഗറ്റീവ് പോയിന്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നു ; ഷമിക്കെതിരെ ഹസിന്‍

ഷമിയുടെ തെറ്റുകള്‍ കാരണം, അത്യാഗ്രഹം കാരണം, അവന്റെ വൃത്തികെട്ട മനസ്സ് കാരണം, മൂന്ന് പേരും അനുഭവിച്ചു,പണത്തിലൂടെ തന്റെ നെഗറ്റീവ് പോയിന്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നു ; ഷമിക്കെതിരെ ഹസിന്‍
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ലോകകപ്പ് 2023 സെമി ഫൈനലിലെ അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഫൈനലില്‍ എത്തിയത്. 7 വിക്കറ്റുകളാണ് മത്സരത്തില്‍ ഷമി വീഴ്ത്തിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ 23 വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി വിക്കറ്റ് വേട്ടയില്‍ ഏറ്റവും മുന്നിലുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഷമി തന്റെ കഴിവ് തെളിയിക്കുന്ന വേളയില്‍, അദ്ദേഹം ഒരു നല്ല കളിക്കാരനെന്നപോലെ നല്ല വ്യക്തികൂടിയായിരുന്നെങ്കില്‍ എന്ന അഗ്രഹം പങ്കുവെച്ച് രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ ഹസിന്‍ ജഹാന്‍. ഗാര്‍ഹിക പീഡനവും വ്യഭിചാരവും ആരോപിച്ച് ഹസിന്‍ 2018 മുതല്‍ ഷമിയുമായി വേര്‍പിരിഞ്ഞു കഴിയുകയാണ്.

അദ്ദേഹം നല്ലൊരു കളിക്കാരനാണ്. അതുപോലെ നല്ലൊരു വ്യക്തി കൂടി ആയിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് നല്ലൊരു ജീവിതം നയിക്കാമായിരുന്നു. അവന്‍ നല്ല മനുഷ്യനായിരുന്നെങ്കില്‍ എനിക്കും മകള്‍ക്കും ഭര്‍ത്താവിനും സന്തോഷകരമായ ജീവിതം നയിക്കാമായിരുന്നു. അവന്‍ ഒരു നല്ല കളിക്കാരന്‍ മാത്രമല്ല, ഒരു നല്ല ഭര്‍ത്താവും ഒരു നല്ല പിതാവും ആയിരുന്നെങ്കില്‍ അത് കൂടുതല്‍ ബഹുമാനത്തിന്റെയും മുഖമായിരുന്നിരിക്കും.

ഷമിയുടെ തെറ്റുകള്‍ കാരണം, അത്യാഗ്രഹം കാരണം, അവന്റെ വൃത്തികെട്ട മനസ്സ് കാരണം, ഞങ്ങള്‍ മൂന്ന് പേര്‍ക്കും അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുന്നു. എന്നിരുന്നാലും, പണത്തിലൂടെ തന്റെ നെഗറ്റീവ് പോയിന്റുകള്‍ മറയ്ക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു ഹസിന്‍ പറഞ്ഞു.

മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും കുറച്ചുകാലമായി വേര്‍ പിരിഞ്ഞാണ് കഴിയുന്നത് എങ്കിലും അവരുടെ വിവാഹമോചനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അവരുടെ നീണ്ടുനിന്ന തര്‍ക്കം നിയമപോരാട്ടങ്ങളിലേക്കും മാധ്യമ പരിശോധനയിലേക്കും നീണ്ടുനില്‍ക്കുകയാണ്.

Other News in this category



4malayalees Recommends