അര്‍ജന്റീനയ്‌ക്കൊപ്പം തുടരും ; വിരമിക്കല്‍ ഉടനില്ല ; കിരീട നേട്ടത്തിന് പിന്നാലെ മെസി

അര്‍ജന്റീനയ്‌ക്കൊപ്പം തുടരും ; വിരമിക്കല്‍ ഉടനില്ല ; കിരീട നേട്ടത്തിന് പിന്നാലെ മെസി
രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. ഫുട്‌ബോളില്‍ ചാമ്പ്യനായി കുറച്ചുനാള്‍കൂടി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മെസി കിരീട നേട്ടത്തിന് പിന്നാലെ പ്രതികരിച്ചു.

വര്‍ഷങ്ങളായി മുന്നില്‍ക്കണ്ട സ്വപ്നം യാഥാര്‍ഥ്യമായത് വിശ്വസിക്കാനാകുന്നില്ല. ദൈവം ഈ വിജയം എനിക്കു സമ്മാനിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ലോകജേതാക്കളുടെ ജേഴ്‌സിയില്‍ ഇനിയും കളി തുടരും മെസി പറഞ്ഞു.

ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ വിജയത്തിന് ശേഷം തന്റെ അവസാന ലോകകപ്പാണിതെന്ന് മെസി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫ്രാന്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തിയതിന് ശേഷം മനസുതുറന്ന മെസി അര്‍ജന്റീനയുടെ ജേഴ്‌സിയില്‍ കളിതുടരുമെന്ന് വ്യക്തമാക്കി.

36 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്റീന ലോകകപ്പ് നേടുന്നത്. അതേസമയം അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള മെസിയുടെ അവസാന ലോകകപ്പിനാണ് തിരശീല വീണിരിക്കുന്നത്.

Other News in this category4malayalees Recommends