പ്രിയപ്പെട്ടവരെ പരിചരിക്കുന്നതും ബ്രിട്ടനില്‍ ഒരു 'ജോലി' തന്നെ; രോഗം ബാധിച്ചവരെയും, പ്രായമായവരെയും, അംഗവൈകല്യം വന്നവരെയും പരിചരിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 4200 പൗണ്ട് കെയറര്‍ അലവന്‍സ് കൈപ്പറ്റാം

പ്രിയപ്പെട്ടവരെ പരിചരിക്കുന്നതും ബ്രിട്ടനില്‍ ഒരു 'ജോലി' തന്നെ; രോഗം ബാധിച്ചവരെയും, പ്രായമായവരെയും, അംഗവൈകല്യം വന്നവരെയും പരിചരിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 4200 പൗണ്ട് കെയറര്‍ അലവന്‍സ് കൈപ്പറ്റാം
കുടുംബത്തില്‍ ഒരാള്‍ക്ക് രോഗം ബാധിക്കുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ഇവരെ പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇത് ചെയ്യാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ നമുക്ക് പതിവ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയും വന്നുചേരും. അതുകൊണ്ട് തന്നെയാണ് യുകെയില്‍ ഇത്തരം ഉത്തരവദിത്വം വഹിക്കുന്നവര്‍ക്ക് കെയറര്‍ അലവന്‍സ് ലഭ്യമാക്കുന്നത്.

എന്നാല്‍ അര മില്ല്യണോളം കെയറര്‍മാരും 4200 പൗണ്ട് വരുന്ന വാര്‍ഷിക കെയറര്‍ അലവന്‍സ് കൈപ്പറ്റുന്നില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കെയര്‍ ഡ്യൂട്ടിക്ക് പുറമെ ജോലി ചെയ്ത് നേടാന്‍ കഴിയുന്ന തുക സംബന്ധിച്ച് കര്‍ശനമായ പരിധികള്‍ ഉള്ളതാണ് ബെനഫിറ്റ് നേടുന്നതില്‍ നിന്നും ശമ്പളം വാങ്ങാത്ത കെയറര്‍മാരെ പിന്തിരിപ്പിക്കുന്നതെന്നാണ് ക്യാംപെയിനര്‍മാര്‍ ആരോപിക്കുന്നത്.

നിയമം ലംഘിക്കുന്നവര്‍ക്ക് ഗുരുതരമായ പെനാല്‍റ്റിയും ഈടാക്കുന്നത് തിരിച്ചടിയാണ്. കെയറര്‍ അലവന്‍സിനെ വരുമാന പരിധി സംബന്ധിച്ച് ചെറിയ ലംഘനം പോലും നടത്തുന്നത് വലിയ കുറ്റമായി കാണുന്നതാണ് പ്രശ്‌നമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആഴ്ചയില്‍ 35 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കെയര്‍ നല്‍കിയാല്‍ 151 പൗണ്ട് വീതമാണ് അണ്‍പെയ്ഡ് കെയറര്‍മാര്‍ക്ക് ലഭിക്കുക.

എന്നാല്‍ ഈ കെയറര്‍ തുക കൈപ്പറ്റാത്ത 529,000 കെയറര്‍മാരാണ് ഉള്ളതെന്ന് പോളിസി ഇന്‍ പ്രാക്ടീസ് കണക്കാക്കുന്നു. യുകെയിലെ 6 മില്ല്യണ്‍ വരുന്ന അണ്‍പെയ്ഡ് കെയറര്‍മാരില്‍ 1 മില്ല്യണ്‍ പേരാണ് കെയറര്‍ അലവന്‍സ് കൈപ്പറ്റുന്നത്.

Other News in this category



4malayalees Recommends