മുന്‍ കാമുകനില്‍ നിന്നും കടം വാങ്ങിയ 1000 പൗണ്ട് തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ല; യുവാവിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി പുതിയ കാമുകനെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി; കൊലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ

മുന്‍ കാമുകനില്‍ നിന്നും കടം വാങ്ങിയ 1000 പൗണ്ട് തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ല; യുവാവിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി പുതിയ കാമുകനെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി; കൊലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ
മുന്‍ കാമുകനെ കൊലപ്പെടുത്താന്‍ കൗമാരക്കാരിയായ പെണ്‍കുട്ടി നടത്തിയ ഗൂഢാലോചനയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ട് ഡോക്യുമെന്ററി. 2018-ലാണ് സ്‌കോട്ട്‌ലണ്ടിലെ ഒറ്റപ്പെട്ട സംരക്ഷിത പ്രകൃതി മേഖലയില്‍ വെച്ച് 27-കാരനായ സ്റ്റീവെന്‍ ഡൊണാള്‍ഡ്‌സണ്‍ കൊല്ലപ്പെടുത്തുന്നത്. 26 തവണയാണ് ഇയാള്‍ക്ക് കുത്തേറ്റത്.

ആംഗസിലെ ആര്‍ബ്രോത് മേഖലയില്‍ വെച്ചാണ് ഡൊണാള്‍ഡ്‌സണ്‍ മരിക്കുന്നത്. മുന്‍ കാമുകി 19-കാരി ടാസ്മിന്‍ ഗ്ലാസാണ് ഇയാളെ ഒറ്റപ്പെട്ട മേഖലയിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ ഇവിടെ വെച്ച് പുതിയ കാമുകന്‍ സ്റ്റീവന്‍ ഡിക്കിയും, ഇയാളുടെ സുഹൃത്ത് കാലം ഡേവിഡ്‌സണും ചേര്‍ന്ന് യുവാവിനെ അക്രമിക്കുകയായിരുന്നു.

ചാനല്‍ 4-ന്റെ മര്‍ഡര്‍ കേസ്: ഡിജിറ്റല്‍ ഡിറ്റക്ടീവ്‌സ് എന്ന പ്രോഗ്രാമിലാണ് സ്റ്റീവനെ കൊലപ്പെടുത്തിയ ഭയപ്പെടുത്തിയ കഥ പുറത്തുവന്നത്. തങ്ങള്‍ ഇല്ലാതാക്കിയെന്ന് കൊലയാളികള്‍ കരുതിയ ഡിജിറ്റല്‍ പാത പോലീസ് കണ്ടെത്തിയതോടെയാണ് ഇവര്‍ കുടുങ്ങിയത്. അതേസമയം സംഭവസമയത്ത് ഗ്ലാസ് ഡൊണാള്‍ഡ്‌സണിന്റെ കുട്ടിയെ ഗര്‍ഭത്തില്‍ പേറിയതായി പിന്നീട് വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ഡൊണാള്‍ഡ്‌സണ് കൊടുക്കാനുള്ള 1000 പൗണ്ട് കടം തിരിച്ചുചോദിച്ചതിന്റെ പേരിലായിരുന്നു കൊലപാതകമെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതിന്റെ പേരില്‍ മുന്‍ കാമുകന്‍ ശല്യം ചെയ്തതോടെ കൊന്നു കളയാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഡൊണാള്‍ഡ്‌സണിനെ നേച്വര്‍ റിസര്‍വിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ സ്റ്റീവ് ഡിക്കിക്കും, കാലം ഡേവിഡ്‌സണും ജീവപര്യന്തം ശിക്ഷയും, ഗ്ലാസിന് 10 വര്‍ഷം ജയിലുമാണ് വിധിച്ചത്. അതിക്രൂരമായ പരുക്കുകളാണ് ശരീരത്തില്‍ ഏറ്റിരുന്നതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കി. വെട്ടേറ്റ് നട്ടെല്ല് മുറിഞ്ഞ് പോയ നിലയിലായിരുന്നു.

Other News in this category



4malayalees Recommends