'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും
ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും, തട്ടിക്കൊണ്ട് പോയ കേസ് എന്നിവയുമായി ബന്ധപ്പെട്ടാണ് ശിക്ഷ വിധിച്ചത്.

ചുരുങ്ങിയത് 13 വര്‍ഷവും, 225 ദിവസവും നീളുന്ന ശിക്ഷയാണ് അക്രമിയ്ക്ക് നേരിടേണ്ടി വരിക. 2014 മുതല്‍ 2023 വരെയുള്ള സമയത്താണ് അതിക്രമങ്ങള്‍ അരങ്ങേറിയത്. എന്നെങ്കിലും പുറത്തുവിട്ടാല്‍ ബാക്കിയുള്ള സമയം മുഴുവന്‍ ഇയാള്‍ ലൈസന്‍സില്‍ തുടരും.

2023 സെപ്റ്റംബറില്‍ കൈയിലൊരു കത്തിയുമായി എത്തിയ മിച്ചല്‍ ഇരയോട് കൈകളില്‍ പിന്നില്‍ കാണിക്കാന്‍ ആവശ്യപ്പെട്ട ശേഷം കേബിള്‍ ഉപയോഗിച്ച് കെട്ടുകയും, വായ് ടേപ്പ് ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു. വാന്‍ഡ്‌സ്‌വര്‍ത്തില്‍ നിന്നുള്ള 24-കാരന്‍ ആ സമയത്ത് സേവനം നല്‍കുന്ന ഓഫീസറായിരുന്നു. അച്ചടക്ക ഹിയറിംഗിന് ശേഷം 2023 ഡിസംബറില്‍ ഇയാളെ മെറ്റില്‍ നിന്നും പിരിച്ചുവിട്ടു.

മിച്ചലിന്റെ ഒരു ഇര വാഹനത്തില്‍ നിന്നും ഓടിരക്ഷപ്പെട്ട് പൊതുജനത്തിന്റെ സഹായം തേടിയതോടെയാണ് പോലീസുകാരനെതിരെ അന്വേഷണം വരുന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ബാഗില്‍ നിന്നും കേബിളുകള്‍ ഉള്‍പ്പെടെ കണ്ടെത്തിയത്. 2017-ലും മിച്ചലിനെതിരെ ബലാത്സംഗ കേസില്‍ അന്വേഷണം നടന്നെങ്കിലും കൂടുതല്‍ നടപടികള്‍ ഉണ്ടായില്ല.

Other News in this category



4malayalees Recommends