ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പ് ; മരണത്തില്‍ അന്വേഷണം തുടങ്ങി

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പ് ; മരണത്തില്‍ അന്വേഷണം തുടങ്ങി
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പെന്ന് പോലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ് അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പില്‍) മധുവിന്റെ മകള്‍ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടത്.

റെയില്‍വേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിന്‍ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചായിരുന്നു അപകടം.

പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥിയാണ് മീനാക്ഷി. കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അനന്തു.


Other News in this category4malayalees Recommends