വീടുകള്‍ക്ക് വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍! മാസത്തില്‍ 2000 വാടക വീടുകള്‍ വിറ്റഴിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്; ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍

വീടുകള്‍ക്ക് വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍! മാസത്തില്‍ 2000 വാടക വീടുകള്‍ വിറ്റഴിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്; ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍
ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ഇതിന് പുറമെ ഏറെ അനിശ്ചിതത്വവും സമ്മാനിക്കുന്നു. ഏത് നിമിഷവും ലാന്‍ഡ്‌ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാം, അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും എത്തിയിട്ടില്ല.

ഈ ഘട്ടത്തിലാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് നടത്തുന്ന വില്‍പ്പന മൂലം വാടകയ്ക്ക് താമസിക്കുന്നവര്‍ പുറത്താകുന്നത് വര്‍ദ്ധിക്കുന്നത്. പ്രതിമാസം 2000 കുടുംബങ്ങളെയും കിടപ്പാടമില്ലാതെ പുറത്താകുന്നുവെന്നാണ് കണക്ക്. ലാന്‍ഡ്‌ലോര്‍ഡ്‌സ് വീട് വില്‍ക്കുന്നതാണ് ഇതിലേക്ക് നയിക്കുന്നത്.

പ്രൈവറ്റ് ലാന്‍ഡ്‌ലോര്‍ഡ് വാടക കരാര്‍ അവസാനിപ്പിച്ചത് മൂലം പത്തില്‍ നാല് കുടുംബങ്ങളാണ് കൗണ്‍സിലിനോട് താല്‍ക്കാലിക താമസ സഹായം തേടിയിരിക്കുന്നത്. പ്രോപ്പര്‍ട്ടി വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്. കാല്‍ശതമാനം ലാന്‍ഡ്‌ലോര്‍ഡുമാര്‍ തങ്ങളുടെ റെന്റല്‍ ശ്രേണി കുറയ്ക്കാന്‍ ആലോചിക്കുന്നതായാണ് കണക്ക്.

കേവലം 9% പേര്‍ മാത്രമാണ് ഇത് വളര്‍ത്താന്‍ ഉദ്ദേശിക്കുന്നതായി വ്യക്തമാക്കിയതെന്ന് നാഷണല്‍ റസിഡന്‍ഷ്യല്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് അസോസിയേഷന്‍ കണ്ടെത്തി. വളരെ ശക്തമായി വളര്‍ച്ച പലിശ നിരക്കുകളാണ് വില്‍പ്പന കൂടാനുള്ള മറ്റൊരു കാരണമെന്ന് അസോസിയേഷന്‍ പറഞ്ഞു. എന്ത് തന്നെയായാലും ഇതിന്റെ ദൂഷ്യഫലം മുഴുവന്‍ ചുമക്കുന്നത് വാടകക്കാരും.

Other News in this category



4malayalees Recommends