കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ അമിത സ്‌നേഹ പ്രകടനം നടത്തുന്നയാള്‍, ലഹരി ഉപയോഗിച്ചു കഴിഞ്ഞാല്‍ ക്രൂരത ; വെളിപ്പെടുത്തി യുവതി

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ അമിത സ്‌നേഹ പ്രകടനം നടത്തുന്നയാള്‍, ലഹരി ഉപയോഗിച്ചു കഴിഞ്ഞാല്‍ ക്രൂരത ; വെളിപ്പെടുത്തി യുവതി
കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദ്ദനം നേരിട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. രാഹുല്‍ തന്നോട് അമിത സ്‌നേഹ പ്രകടനം നടത്തിയിരുന്നതായും എന്നാല്‍ ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ ക്രൂരത ആരംഭിച്ചിരുന്നതായും യുവതി പറഞ്ഞു. രാഹുലിന്റെ ഭ്രാന്തമായ സ്‌നേഹ പ്രകടനം തന്നെ ബുദ്ധിമുട്ടിച്ചിരുന്നതായും യുവതി പറഞ്ഞു.

എറണാകുളം സ്വദേശിനിയായ നവവധുവിനാണ് കോഴിക്കോട് പന്തീരാങ്കാവിലേക്ക് വിവാഹം ചെയ്ത് പോയതിന് പിന്നാലെ ക്രൂര മര്‍ദ്ദനങ്ങള്‍ നേരിടേണ്ടി വന്നത്. സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിലാണ് തനിക്ക് ആക്രമണം നേരിടേണ്ടി വന്നതെന്ന് യുവതി നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 5ന് ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

വിവാഹത്തിന് ദിവസങ്ങള്‍ക്ക് ശേഷം യുവതിയുടെ ബന്ധുക്കള്‍ അടുക്കള കാണല്‍ ചടങ്ങിന് പ്രതി രാഹുലിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് മര്‍ദ്ദന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാഹുല്‍ മാനസിക വിഭ്രാന്തിയുള്ളതുപോലെയാണ് തന്നോട് സ്‌നേഹ പ്രകടനം നടത്തിയിരുന്നതെന്നും യുവതി പറഞ്ഞു.

ഒരുമിച്ച് കുളിക്കണമെന്നതാണ് രാഹുലിന്റെ നിബന്ധന. ഒരു ദിവസം താന്‍ ഒറ്റയ്ക്ക് കുളിച്ചതിന് പ്രതി തന്നോട് പിണങ്ങി. ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള രാഹുലിന് നല്‍കണം. രാഹുലിന് നല്‍കാതെ കഴിച്ചാല്‍ പിണങ്ങി എഴുന്നേറ്റ് പോകുമായിരുന്നു. ഭ്രാന്തമായ രീതിയിലാണ് പ്രതി സ്‌നേഹ പ്രകടനം നടത്തിയിരുന്നത്.

തന്റെ സ്വാതന്ത്ര്യം എല്ലാ രീതിയിലും നഷ്ടപ്പെട്ടിരുന്നു. തന്നെ മര്‍ദ്ദിച്ചതില്‍ രാഹുലിന്റെ അമ്മയ്ക്ക് പങ്കുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. പ്രതി നേരത്തെ വിവാഹം കഴിച്ചിരുന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. അതേ സമയം പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

Other News in this category4malayalees Recommends