മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്
ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഗ്രാമീണര്‍ ഇടപെട്ടത്.

തന്റെ പേരും, വിലാസവുമുള്ള ഒരു മാഗസിന്‍ സ്ലീവ് ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ആളുകള്‍ തടഞ്ഞതെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞു. 2022 ഇലക്ഷന്‍സ് ആക്ട് പ്രകാരം ഡൗണിംഗ് സ്ട്രീറ്റില്‍ ഇരിക്കവെ ബോറിസാണ് ഫോട്ടോ ഐഡി ഉപയോഗിച്ച് മാത്രം വോട്ട് ചെയ്യാമെന്ന നിബന്ധന അവതരിപ്പിച്ചത്.

എന്നാല്‍ ഇത് ആളുകളെ വോട്ട് ചെയ്യുന്നതില്‍ നിന്നും തടയുമെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. സൗത്ത് ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ തെയിംസ് വാലിയിലേക്കുള്ള പോലീസ് & ക്രൈം കമ്മീഷണര്‍ തെരഞ്ഞെടുപ്പിലാണ് ബോറിസ് വോട്ട് ചെയ്തത്. ഇംഗ്ലണ്ടിലും, വെയില്‍സിലും പല വോട്ടര്‍മാരും ഐഡി ഉപയോഗിച്ച് ആദ്യമായി വോട്ട് ചെയ്തത് ഇക്കുറിയാണ്.

ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പ്രായം തെളിയിക്കുന്ന കാര്‍ഡ്, ബ്ലൂ ബാഡ്ജ്, ചില കണ്‍സഷന്‍ ട്രാവല്‍ കാര്‍ഡ് എന്നിവ ഐഡി പ്രൂഫായി ഉപയോഗിക്കാം. എന്തായാലും ഇത്തരമൊരു രേഖയില്ലാതെ പോളിംഗ് ബൂത്തിലെത്തിയ ബോറിസ് വോട്ടര്‍മാരുടെ പ്രതികരണം അറിഞ്ഞതോടെ മടങ്ങി. ഡ്രൈവിംഗ് ലൈസന്‍സുമായി തിരിച്ചെത്തിയ ശേഷമാണ് വോട്ട് ചെയ്തത്.

Other News in this category



4malayalees Recommends