ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂവെന്നാണ് നിലപാട് സ്വീകരിക്കുന്നത്.
മേഖലയില്‍ പുതിയ യുദ്ധത്തിന് വഴിമരുന്നിട്ട കൂട്ടക്കൊലയെ ഭീകരാക്രമണമായി സമ്മതിക്കുന്നത് കാല്‍ശതമാനം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ മാത്രമാണെന്നും സര്‍വ്വെ പറയുന്നു. യബണിവേഴ്‌സിറ്റികളില്‍ വന്‍തോതില്‍ ജൂതവിരുദ്ധത പടരുന്നതായി വിമര്‍ശനം നേരിടുന്നതിനിടെയാണ് ഈ അവസ്ഥ.
ഭയപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും ഒക്ടോബര്‍ 7 മുതല്‍ 700 കോളുകള്‍ ലഭിച്ചതായി യൂണിയന്‍ ഓഫ് ജൂവിഷ് സ്റ്റുഡന്റ്‌സ് പറയുന്നു. ക്യാംപസുകളില്‍ തങ്ങളെ ലക്ഷ്യംവെയ്ക്കുന്നതായി ഇസ്രയേല്‍ വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്‍കുന്നു. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ നടക്കുന്നതിനാല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗ്രാജുവേഷന്‍ ചടങ്ങുകള്‍ 18-ാം നൂറ്റാണ്ട് മുതല്‍ നടക്കുന്ന സെനറ്റ് ഹൗസില്‍ നിന്നും ഡൗണിംഗ് കോളേജിലേക്ക് മാറ്റേണ്ടി വന്നു.
ഗ്രാജുവേഷന്‍ ചടങ്ങുകള്‍ മാറ്റിവെച്ചതോടെ ലക്ഷ്യം സഫലാമയെന്ന് പ്രഖ്യാപിച്ച് പ്രതിഷേധകര്‍ ടെന്റുകള്‍ നീക്കം ചെയ്തു. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ ജൂത വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുകയും, സ്വാഗതം ചെയ്യുകയും വേണമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഗിലിയന്‍ കീഗന്‍ ആവര്‍ത്തിച്ചു.