സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി
15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഒരു വിദ്യാര്‍ത്ഥിയുമായി ഒറ്റത്തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് റെബേക്ക ജോണ്‍സിന്റെയും കരിയര്‍ തകര്‍ന്നത്. മറ്റൊരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഇവര്‍ ഗര്‍ഭിണിയാകുകയും ചെയ്തു. കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും, തന്റെ വിശ്വാസ്യത ദുരുപയോഗം ചെയ്തതിനുമാണ് കുറ്റക്കാരിയായി വിധിച്ചിരിക്കുന്നത്.

ഒന്‍പതര മണിക്കൂര്‍ നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വിധി പുറപ്പെടുവിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ കുടുംബങ്ങള്‍ ആരവം മുഴക്കി. എന്നാല്‍ 30-കാരി ജോണ്‍സ് കണ്ണീര്‍ വാര്‍ത്തു. ജൂലൈയില്‍ വിധി പുറപ്പെടുവിക്കുന്നത് വരെ കേസ് മാറ്റിവെച്ച ജഡ്ജ് കെയ്റ്റ് കോര്‍ണെല്‍ കുഞ്ഞിനെ കാണാനായി വിട്ടയയ്ക്കുകയായിരുന്നു.

പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം അധ്യാപികയെ ജയിലിലേക്ക് അയയ്ക്കും. ഈ കേസില്‍ ഒരു കുറ്റവും ചെയ്യാത്ത ഒരു കുഞ്ഞും പെട്ടിട്ടുണ്ട്. ശിക്ഷ വിധിക്കുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് കുഞ്ഞിനെ കാണാം. ജൂലൈ 4ന് എന്ത് നടക്കുമെന്ന് സംശയമുണ്ടാകില്ല, ജയില്‍ശിക്ഷ ഉറപ്പാണ്, ജഡ്ജ് വ്യക്തമാക്കി.

Other News in this category4malayalees Recommends