യുകെയിലെ മൂന്നു പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കില്‍ ചെറിയ കുറവുകള്‍ വരുത്തുന്നു ഹോം ലോണ്‍ എടുക്കുന്നവര്‍ക്ക് ആശ്വാസം ; തിരിച്ചടവിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസകരമായ തീരുമാനം

യുകെയിലെ മൂന്നു പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കില്‍ ചെറിയ കുറവുകള്‍ വരുത്തുന്നു  ഹോം ലോണ്‍ എടുക്കുന്നവര്‍ക്ക് ആശ്വാസം ; തിരിച്ചടവിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസകരമായ തീരുമാനം
കടമെടുക്കുന്നവര്‍ക്ക് ആശ്വാസമായി മൂന്ന് യുകെ ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് ഇളവുകള്‍ നല്‍കുന്നു. ബാര്‍ക്ലേസ്, എച്ച് എസ് ബി സി, ടി എസ് ബി എന്നീ ബാങ്കുകളാണ് പുതിയ ഡീലുകളില്‍ ചെറിയ ഇളവ് വരുത്തിയിരിക്കുന്നത്. ഫിക്‌സ്ഡ് മോര്‍ട്ട്‌ഗേജില്‍, രണ്ട് അല്ലെങ്കില്‍ അഞ്ച് വര്‍ഷം തീരുന്നത് വരെ പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല. കാലാവധി തീര്‍ന്ന് കഴിഞ്ഞാല്‍, മറ്റൊരു ഡീലിലെത്താം.

വളരെ കുറഞ്ഞ പലിശനിരക്കില്‍ ഫിക്‌സ്ഡ് മോര്‍ട്ട്‌ഗേജ് എടുത്ത 16 ലക്ഷം പേരുടെ ഫിക്‌സ്ഡ് കാലാവധി ഈ വര്‍ഷം തീരുകയാണ്. പുതിയ ഡീലുകളിലേക്ക് മാറുമ്പോള്‍ പലര്‍ക്കും മാസത്തവണകള്‍ താങ്ങാനാകാതെ വരും എന്ന ആശങ്കയും ഉയരുന്നുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനമില്ലാത്തതിനാല്‍ ഇനിയും പ്രതിസന്ധി തുടരും.

എച്ച്എസ്ബിസി തങ്ങളുടെ നൂറിലേറെ ഫിക്‌സഡ് ഡീലുകളിലാണ് മോര്‍ട്ട്‌ഗേജ് നിരക്കു മാറ്റം വരുന്നത്.

ബാര്‍ക്ലേസ് തങ്ങളുടെ ഏതാനും ഡീലുകളില്‍ 0.45 ശതമാനം പോയന്റ് വരെ കുറവാണ് വരുത്തുന്നത്. അഞ്ചു വര്‍ഷത്തെ ഫിക്‌സഡ് ഡീലില്‍ 40 ശതമാനം ഡെപ്പോസിറ്റുമായി റീ മോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്ക് 4.77 ശതമാനത്തിന് പകരം നിരക്കുകള്‍ 4.32 ശതമാനത്തിലേക്ക് താഴും. ടിഎസ്ബി രണ്ട്, അഞ്ചു വര്‍ഷ ഡീലുകളില്‍ 0.1 ശതമാനം പോയിന്റ് കുറവാണ് ഉണ്ടാകുക.

Other News in this category4malayalees Recommends