ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്
അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും പോലെ കുതിക്കുമെന്ന് ഉറപ്പാണെന്ന് ചാന്‍സലര്‍ മുന്നറിയിപ്പില്‍ പറയുന്നു.

ലേബര്‍ ടാക്‌സ് പദ്ധതികളുടെ പുതിയ ട്രഷറി പരിശോധനയാണ് ചാന്‍സലര്‍ ഇതിന്റെ ഭാഗമായി പുറത്തുവിടുന്നത്. പ്രതിപക്ഷം അവകാശപ്പെടുന്ന വാഗ്ദാനങ്ങള്‍ നല്‍കാനുള്ള ബില്ല്യണ്‍ കണക്കിന് ഫണ്ടിംഗ് ലഭ്യമല്ലെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കും. പൊതുഉടമസ്ഥതയിലുള്ള ഗ്രേറ്റ് ബ്രിട്ടീഷ് എനര്‍ജി സ്ഥാപിക്കുമെന്ന കീര്‍ സ്റ്റാര്‍മറുടെ പദ്ധതി നടപ്പാക്കാന്‍ 80 ബില്ല്യണ്‍ പൗണ്ട് ചെലവ് വരുമെന്ന് ഷാഡോ എന്‍വയോണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് സമ്മതിച്ചിട്ടുണ്ട്.

പ്രൈവറ്റ് മേഖലയില്‍ നിന്നും കാല്‍ശതമാനം പണം വരുമെന്ന് ലേബര്‍ പിന്നീട് വിശദീകരിച്ചെങ്കിലും നികുതിദായകന് 20 ബില്ല്യണ്‍ പൗണ്ടിന്റെ ബില്‍ വരുമെന്ന് എനര്‍ജി സെക്രട്ടറി ക്ലെയര്‍ കൗടിനോ ചൂണ്ടിക്കാണിച്ചു. എന്നാല്‍ കേവലം 8 ബില്ല്യണ്‍ മതിയാകുമെന്നാണ് ലേബറിന്റെ അവകാശവാദം.

ഈ ഘട്ടത്തില്‍ ഏതെല്ലാം നികുതികളാണ് ലേബര്‍ വര്‍ദ്ധിപ്പിക്കുകയെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കണം. ലേബറിന് യാതൊരു പദ്ധതിയുമില്ലെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാണ്. കോവിഡിന്റെയും, എനര്‍ജി സപ്പോര്‍ട്ട് സ്‌കീമുകളുടെയും ചെലവ് വഹിക്കാന്‍ നികുതി വര്‍ദ്ധനവ് ആവശ്യമായി വന്നിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ജനങ്ങള്‍ക്ക് ആവശ്യമുള്ള സ്‌കീമുകള്‍ക്ക് വേണ്ടിയായിരുന്നു, ഹണ്ട് വ്യക്തമാക്കി.

Other News in this category4malayalees Recommends