കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു; നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി ഇന്ത്യ

കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു; നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി ഇന്ത്യ
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍. കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ ഭീകകരുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക മാത്രമാണ് രാജ്യം കാനഡയെ അറിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നതെന്ന് മന്ത്രി ജയശങ്കര്‍ വിശദീകരിച്ചു. പഞ്ചാബില്‍ നിന്നുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ അവര്‍ അനുവദിച്ചു എന്നതാണ് തങ്ങള്‍ കാനഡയുമായി പങ്കുവച്ച ആശങ്ക. ഖാലിസ്ഥാന്‍ അനുകൂലികള്‍ കാനഡയുടെ ജനാധിപത്യം ഉപയോഗിച്ച് ലോബികള്‍ സൃഷ്ടിച്ചു. ഇത് അവര്‍ വോട്ടുബാങ്കുകള്‍ ആയി മാറ്റി. കാനഡയിലെ ചില പാര്‍ട്ടികള്‍ ഖാലിസ്ഥാന്‍ നേതാക്കളെ ആശ്രയിക്കുന്നുണ്ട്.രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തകര്‍ക്കുന്ന ഇത്തരം ആളുകള്‍ക്ക് വിസയോ രാഷ്ട്രീയ ഇടമോ നല്‍കരുതെന്നും കാനഡയെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. ഇതിനെതിരെ കനേഡിയന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല എന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.

കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്.

കൊലപാതകത്തിനായി ഗൂഢാലോചന നടത്തി, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു എന്നീ കുറ്റങ്ങള്‍ക്കുള്ള ഫസ്റ്റ് ഡിഗ്രി മര്‍ഡറാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷ വര്‍ഷം വരെ കാനഡയില്‍ താമസിച്ചു വരികയായിരുന്നു. നിജ്ജറിന്റെ കൊലപാതകം അതിര് കടന്നതാണെന്നായിരുന്നു അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. പ്രതികള്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റുമായി ബന്ധമുണ്ടോ എന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും കനേഡിയന്‍ പൊലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends