കാനഡയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് ഇന്ത്യയിലേക്ക് എത്തിയതായി സംശയം

കാനഡയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് ഇന്ത്യയിലേക്ക് എത്തിയതായി സംശയം
കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് പോന്നെന്ന് സംശയം. 30 കാരിയായ ഡോണയെയാണ് ഒരാഴ്ച മുമ്പ് വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് പൊലീസ് വീടിനുള്ളില്‍ കടന്നത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നുമുള്ള സംശയത്തില്‍ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ പൌലോസ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയെന്ന വിവരം ഉദ്യോഹസ്ഥര്‍ക്ക് ലഭിക്കുന്നത്.

മകളുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ഡോണയുടെ കുടുംബം കേരള ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഡോണയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കുടുംബം. മൂന്ന് വര്‍ഷം മുമ്പായിരുന്നു ഡോണയുടെയും ലാലിന്റെയും വിവാഹം നടന്നത്.

Other News in this category4malayalees Recommends