ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം
കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്.

2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ പേരിലാണ് ഇന്‍ഫോസിസിന് പിഴ ചുമത്തിയതെന്നാണ് ആരോപണം.

കാനഡയുടെ ധനകാര്യ മന്ത്രാലയമാണ് ബെംഗളൂരു ആസ്ഥാനമായ ഇന്‍ഫോസിസിനോട് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. പിഴ ഈടാക്കുന്നത് കമ്പനിയുടെ ധനകാര്യ സ്ഥിതിയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ഇന്‍ഫോസിസ് പറയുന്നു.

കാനഡയില്‍ വിപുലമായ സാന്നിധ്യമാണ് ഇന്‍ഫോസിസിനുള്ളത്. ആല്‍ബെര്‍ട്ട, ഒന്റാരിയോയിലെ മിസിസൗഗ, ബ്രിട്ടീഷ് കൊളംബിയയിലെ ബര്‍ണാബി, ഒട്ടാവ എന്നിവിടങ്ങളില്‍ ഇന്‍ഫോസിസ് പ്രവര്‍ത്തിക്കുന്നുണ്ട്.

Other News in this category



4malayalees Recommends