കാനഡയില്‍ മലയാളി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഭര്‍ത്താവിനെ കാണാനില്ല

കാനഡയില്‍ മലയാളി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഭര്‍ത്താവിനെ കാണാനില്ല
കാനഡയില്‍ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ചാലക്കുടി സ്വദേശി ഡോണയാണു(30) മരിച്ചത്. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡോണയുടെ ഭര്‍ത്താവ് ലാലിനെ കാണാതായതായെന്നാണ് വിവരം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലയില്‍ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

Other News in this category



4malayalees Recommends