സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം
കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന് കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു.

കൂടുതല്‍ ദൈര്‍ഘ്യമേറിയ, ചെലവേറിയ ആപ്ലിക്കേഷന്‍ നടപടിക്രമങ്ങളിലൂടെയാണ് പലരും കൂടുതല്‍ പോയിന്റുകള്‍ നേടുന്നത്. എന്നാല്‍ ഇതുവഴി പിആര്‍ ലഭ്യമാകുമെന്ന് ഗ്യാരണ്ടിയില്ല. 2022-ല്‍ റെക്കോര്‍ഡ് നിരക്കിലാണ് കാനഡ പിആര്‍ അപേക്ഷ സ്വീകരിച്ചത്, 430,000.

പ്രായം, വിദ്യാഭ്യാസ നിലവാരം, ഇംഗ്ലീഷ് പ്രാവീണ്യം, തൊഴില്‍ പരിചയം എന്നിങ്ങനെ വിഷയങ്ങള്‍ പരിഗണിച്ചാണ് ഐആര്‍സിസി സിആര്‍എസ് റാങ്കിംഗ് സിസ്റ്റം തയ്യാറാകുന്നത്. ഓരോ രണ്ട് ആഴ്ചയിലും ഐആര്‍സിസി സിആര്‍എസ് റാങ്ക് പുറത്തിറക്കി ഇതിന് അനുസരിച്ചുള്ളവര്‍ക്ക് പിആര്‍ കാര്‍ഡ് അയയ്ക്കും.

എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജനറല്‍ കാറ്റഗറി സ്‌കോര്‍ ശരാശരി 540 ആണെന്ന് ഐആര്‍സിസി വെബ്‌സൈറ്റ് വ്യക്തമാക്കി. പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റുള്ള നല്ലൊരു ശതമാനം പേര്‍ക്കും ഈ പരിധി എത്താന്‍ കഴിയില്ലെന്നതാണ് ആശങ്കയാകുന്നത്. ഇതോടെ താല്‍ക്കാലിക ജോലിയുള്ള വിദേശികള്‍ പലരും കാനഡ വിടേണ്ടി വരുമെന്ന ഭീതി നിലനില്‍ക്കുന്നു.

Other News in this category



4malayalees Recommends