ഒഴിവുകള്‍ കൂടുതലും ഹെല്‍ത്ത് കെയര്‍, സ്‌കില്‍ഡ് ട്രേഡ് മേഖലകളില്‍; കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് ബിസിനസ്സ് പ്രോഗ്രാമുകളിലും; ഡിമാന്‍ഡുള്ള ജോലികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല

ഒഴിവുകള്‍ കൂടുതലും ഹെല്‍ത്ത് കെയര്‍, സ്‌കില്‍ഡ് ട്രേഡ് മേഖലകളില്‍; കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് ബിസിനസ്സ് പ്രോഗ്രാമുകളിലും; ഡിമാന്‍ഡുള്ള ജോലികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ തങ്ങളുടെ രാജ്യത്തേക്ക് കാനഡ എത്തിക്കുന്നതിന് പിന്നില്‍ വിദേശികളോടുള്ള സ്‌നേഹമല്ല, മറിച്ച് അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് അനിവാര്യമായതിനാലാണ്. എന്നാല്‍ ഹെല്‍ത്ത് കെയര്‍, സ്‌കില്‍ഡ് ട്രേഡുകളില്‍ ജോലിക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ് നിലനില്‍ക്കുമ്പോഴും ബിസിനസ്സ് പ്രോഗ്രാമുകളിലാണ് കാനഡയുടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഐആര്‍സിസി കണക്കുകള്‍ പരിശോധിച്ച് സിബിസി ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്. 2018 മുതല്‍ കോളേജിലോ, യൂണിവേഴ്‌സിറ്റിയിലോ പഠിക്കാനായി സ്റ്റഡി പെര്‍മിറ്റ് നേടിയ വിദേശ വിദ്യാര്‍ത്ഥികളുടെ മേഖലകളാണ് പഠനവിധേയമാക്കിയത്.

രാജ്യത്തിന് ഏറ്റവും ആവശ്യമുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് റിക്രൂട്ട്‌മെന്റ് ഊര്‍ജ്ജിതമാക്കാന്‍ ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റുകളോ, കനേഡിയന്‍ കോളേജുകളോ, യൂണിവേഴ്‌സിറ്റികളോ ശ്രമിക്കുന്നില്ലെന്നാണ് വിമര്‍ശനം.

2018 മുതല്‍ 2023 വരെ അംഗീകരിച്ച സ്റ്റഡി പെര്‍മിറ്റുകളില്‍ 27 ശതമാനവും ബിസിനസ്സ് ബന്ധമുള്ള പ്രോഗാമുകളുടേതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റൊരു മേഖലയും ഇതിന് അടുത്ത് എത്തുന്നില്ല.

ഇതേ കാലയളവില്‍ കേവലം ആറ് ശതമാനം പെര്‍മിറ്റുകളാണ് ഹെല്‍ത്ത് സയന്‍സ്, മെഡിസിന്‍, ബയോമെഡിക്കല്‍ സയന്‍സ് പ്രോഗ്രാം എന്നിവയ്ക്കായി നല്‍കിയത്. ട്രേഡ്‌സ്, വൊക്കേഷണല്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ക്ക് 1.25 ശതമാനം സ്റ്റഡി പെര്‍മിറ്റും നല്‍കപ്പെട്ടു.

Other News in this category4malayalees Recommends